Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുന്തക്കാരൻ...

കുന്തക്കാരൻ പത്രോസിനോട്​ അകന്നുതന്നെ സി.പി.എം; ഓർമദിനം ആചരിക്കാൻ സി.പി.ഐയുമില്ല

text_fields
bookmark_border
ആലപ്പുഴ: കമ്യൂണിസ്റ്റ്​ പാർട്ടിയുടെ എക്കാലത്തെയും പോരാളി 'കുന്തക്കാരൻ പ​ത്രോസ്' എന്ന കെ.വി. പത്രോസിനെ ചേർത്തുനിർത്താൻ ഇനിയും സി.പി.എമ്മില്ല. ഇക്കാര്യത്തിൽ അടുത്തനാളിൽ സി.പി.ഐ നിലപാടിലുണ്ടായ ചില്ലറ നയവ്യതിയാനംപോലും തള്ളാനാണ്​ സി.പി.എം തീരുമാനം. പുന്നപ്ര-വയലാർ സമരസഖാവെന്ന നിലയിൽ വാരാചരണത്തിൽ പ​​​ത്രോസും ഉൾപ്പെടുമെന്നും പ്രത്യേകമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. അടുത്തനാളിൽ പുന്നപ്ര-വയലാർ സമരനായകനായി പത്രോസിനെ അംഗീകരിക്കാൻ തയാറായ സി.പി.ഐയും പക്ഷേ ബുധനാഴ്​ച അദ്ദേഹത്തിന്‍റെ ഓർമദിനം ആചരിക്കാനില്ല. പത്രോസിന്‍റെ 42 ാം ചരമവാർഷിക ദിനമാണ്​ ബുധനാഴ്ച. അടുത്തിടെ സമരത്തിന്‍റെ 75ാം വർഷത്തിലാണ്​ പുന്നപ്ര സമരനായകരുടെ പട്ടികയിൽ​ പത്രോസിന്​ സി.പി.ഐ ആദരം നൽകിയത്​. എ.​ഐ.ടി.യു.സി ആസ്ഥാനത്ത്​ ചിത്രം വെക്കാനും തീരുമാനമുണ്ട്​. കമ്യൂണിസ്റ്റ്​ പാർട്ടി തിരുവിതാംകൂർ സ്​റ്റേറ്റ്​ സെക്രട്ടറിയായിരുന്ന പത്രോസ്​ തരംതാഴ്ത്തലിനെത്തുടർന്ന്​ പാർട്ടി ബന്ധം ഉപേക്ഷിച്ചെങ്കിലും പാർട്ടിയെ തള്ളിപ്പറഞ്ഞിരുന്നില്ല. പുന്നപ്ര-വയലാർ പോരാട്ടത്തിൽ കമാൻഡർ ഇൻ-ചീഫ്​ എന്ന നിലയിലെ വീഴ്ചകൾ ആരോപിച്ചാണ്​ ആലപ്പുഴ ആറാട്ടുവഴി ബ്രാഞ്ചിലേക്ക്​ തരംതാഴ്ത്തിയത്​. കുറച്ചുകാലം ബ്രാഞ്ച്​ യോഗങ്ങളിൽ മൂകനായി പ​ങ്കെടുത്ത അദ്ദേഹം പിന്നീട്​ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ​''തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ്​ പാർട്ടിയുമാണ്​ യഥാർഥ്യത്തിൽ എന്നെ മനുഷ്യനാക്കിയത്​. അതുവരെ ഞാൻ മൃഗമായിരുന്നു. അതുകൊണ്ടുതന്നെയാണ്​ ഞാൻ ഇതുവരെ പാർട്ടിയെ തള്ളിപ്പറയാത്തത്''- എന്നാണ്​​ മരിക്കും മുമ്പ്​ പത്രോസ്​ ഒരു അഭിമുഖത്തിൽ പറഞ്ഞത്​. സാധാരണ തൊഴിലാളിയായിരുന്ന പത്രോസിന്‍റെ​ നേതൃപാടവവും അധ്വാനവുമാണ്​ അദ്ദേഹത്തെ പാർട്ടിയുടെ നേതൃനിരയിലേക്ക്​ ഉയർത്തിയത്​. പി. കൃഷ്ണപിള്ള, ഇ.എം.എസ്​​, എ.കെ.ജി തുടങ്ങിയ നേതാക്കൾ ആലപ്പുഴയി​ലെത്തുമ്പോൾ ആദ്യ ആശ്രയം കൊമ്മാടിയിലെ കാട്ടുങ്കൽകണ്ടത്തിൽ പത്രോസിന്‍റെ കുടിലായിരുന്നു. സി. അച്യുതമേനോനൊത്ത്​ പലവട്ടം ഒളിവിൽ കഴിഞ്ഞിട്ടുമുണ്ട്​​. 1938ൽ ആലപ്പുഴയിൽ നടന്ന തൊഴിലാളി പണിമുടക്കിൽ നേതൃത്വം നൽകിയതിൽ പ്രമുഖനായിരുന്നു​. തുലാം ഏഴിന്​ ആലപ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെ പൊലീസ്​ ഭീകര മർദനം അഴിച്ചുവിട്ടു. വെടിവെപ്പുണ്ടായി. ആ സമരത്തിലാണ്​ കമുകുവാരികൾ കൊണ്ടുള്ള കുന്തം തൊഴിലാളികൾ ആദ്യമായി ആയുധമാക്കിയത്​. ഇതിന്​ നേതൃത്വം നൽകിയ പത്രോസ്​ അ​ങ്ങനെ​ 'കുന്തക്കാരൻ പത്രോസാ'യി​. പിന്നീട്​ പുന്നപ്ര-വയലാറിൽ ഇദ്ദേഹം ക്യാപ്​റ്റനായി വ്യാപകമായി വാരിക്കുന്തം ഉപയോഗിച്ചു. പൊലീസിന്​ നേരെ നൂറു​കണക്കിനുപേരെ പാർട്ടി തീരുമാനപ്രകാരം സജ്ജമാക്കി ആക്രമണം നയിക്കുകയായിരുന്നു പത്രോസ്​. അഷ്​റഫ്​ വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story