Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെഹ്​റുട്രോഫി; ബോണസും...

നെഹ്​റുട്രോഫി; ബോണസും സമ്മാനത്തുകയും ഉടൻ ലഭ്യമാക്കും

text_fields
bookmark_border
nehru trophy
cancel

ആ​ല​പ്പു​ഴ: മാ​സ​ങ്ങ​ൾ പി​ന്നി​ട്ട നെ​ഹ്​​റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ബോ​ണ​സും സ​മ്മാ​ന​ത്തു​ക​യും ഉ​ട​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ. ബു​ധ​നാ​ഴ്​​ച വി​ത​ര​ണം ചെ​യ്യാ​നാ​കും. ടൂ​റി​സം വ​കു​പ്പി​ൽ​നി​ന്ന്​ പ​ണം ട്ര​ഷ​റി​യി​ലേ​ക്ക് കൈ​മാ​റി​യ​താ​യാ​ണ്​ വി​വ​രം. തി​ങ്ക​ളാ​ഴ്ച ഡി.​ടി.​പി.​സി​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തും.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ട്ട് ക്ല​ബു​ക​ൾ​ക്ക് ഉ​റ​പ്പു​ക​ളൊ​ന്നും ല​ഭി​ച്ച​ട്ടി​ല്ലെ​ന്ന്​ ഉ​ട​മ​ക​ൾ പ​റ​യു​ന്നു. തു​ക അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച കേ​ര​ള ബോ​ട്ട് ക്ല​ബ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​റേ​റ്റ്​ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ന​ട​പ​ടി വേ​ഗ​ത്തി​ലാ​യ​ത്.

പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ആ​ഗ​സ്റ്റ്​ 12നാ​ണ്​ നെ​ഹ്​​റു​ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ന്ന​ത്. 19 ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ ഉ​​ൾ​പ്പെ​ടെ 72 വ​ള്ള​ങ്ങ​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 65 ക്ല​ബു​ക​ൾ​ക്കും ക​ളി​വ​ള്ള​ങ്ങ​ൾ​ക്കും ബോ​ണ​സും സ​മ്മാ​ന​തു​ക​യും ഇ​നി​യും ന​ൽ​കി​യി​ട്ടി​ല്ല. ഇ​തോ​ടെ ക്ല​ബു​ക​ൾ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ക​യാ​ണ്. വ​ള്ള​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്​ വ​ള്ളം​ക​ളി​യി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ക​ടം​വാ​ങ്ങി​യാ​ണ്​ പ​ല​രും പ​ണം​ ക​ണ്ടെ​ത്തി​യ​ത്.

തു​ഴ​ച്ചി​ലു​കാ​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ത്തി​നു​മാ​യി ല​ക്ഷ​ങ്ങ​ളാ​ണ്​ മു​ട​ക്കി​യ​ത്. ബോ​ണ​സും സ​മ്മാ​ന​ത്തു​ക​യും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ സം​ഘാ​ട​ക​രെ സ​മീ​പി​ച്ചി​ട്ടും അ​നൂ​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, തു​ക​കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തോ​ടെ സ​മ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BonusAlappuzha NewsPrize MoneyNehrutrophy
News Summary - Nehrutrophy-Bonus and prize money will be available soon
Next Story