Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightമത്സ്യബന്ധന വള്ളം...

മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ടു; തൊഴിലാളികൾക്ക്​ പരിക്ക്​

text_fields
bookmark_border
fishing boat vandalised
cancel

അ​മ്പ​ല​പ്പു​ഴ: മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ടു. വ​ള്ള​ത്തി​ന​ടി​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. നീ​ർ​ക്കു​ന്നം ക​ട​പ്പു​റ​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

പു​ല​ർ​ച്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ശേ​ഷം ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റ് തൊ​ഴി​ലാ​ളി​ക​ളും വ​ള്ള​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടു. ഉ​ട​മ നീ​ർ​ക്കു​ന്നം പു​തു​വ​ൽ അ​നീ​ഷി​​െൻറ കാ​ൽ ഒ​ടി​ഞ്ഞു.

മ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​യ പു​തു​വ​ൽ സ​ജി, ഫി​ഷ​ർ മെ​ൻ കോ​ള​നി ശ​ങ്ക​ര​ൻ, ബേ​ബി, പ​ടി​ഞ്ഞാ​റെ കാ​ട്ടൂ​ക്കാ​ര​ൻ ഗോ​പി, വാ​ല​യി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.

ക​ട​ലി​ൽ വീ​ണ് എ​ൻ​ജി​ന് ഭാ​ഗി​ക ത​ക​രാ​റ് സം​ഭ​വി​ച്ചു. വ​ല പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഏ​ക​ദേ​ശം മൂ​ന്ന്​ ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenfishing boat accidentInjured
News Summary - fishing boat accident; fishermen injured
Next Story