Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാര്‍ കടയിലേക്ക്...

കാര്‍ കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു

text_fields
bookmark_border
കാര്‍ കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു
cancel
ചെങ്ങന്നൂര്‍: എം.സി റോഡില്‍ ചെങ്ങന്നൂർ നഗരമധ്യത്തിൽ നിയന്ത്രണവിട്ട കാർ കടയിലേക്ക്​ പാഞ്ഞുകയറി. യാത്രക്കാർ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ച രണ്ടിനാണ്​ സംഭവം. കത്തോലിക്ക പള്ളിക്ക് മുന്നിൽ പന്തളം ഭാഗത്തുനിന്ന്​ വരുകയായിരുന്ന കാർ എതിർദിശയിലേക്ക് നിയന്ത്രണം വിട്ട്​ പള്ളിക്കെട്ടിടത്തിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന്​ ആലുവയിലേക്ക് പോയ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അന്‍വറിന്റെ മാരുതി സ്വിഫ്റ്റ് കാറാണ്​ അപകടത്തിൽപെട്ടത്​. ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്നു. കടയുടെ ഷട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story