Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.കെ. ശൈലജക്ക് ഷാഫി...

കെ.കെ. ശൈലജക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്; ‘24 മണിക്കൂറിനുള്ളിൽ വാർത്തസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്ന്’

text_fields
bookmark_border
Shafi Parambil, KK Shailaja
cancel

കോഴിക്കോട് : അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പിലിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.

വീഡിയോ ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ ആരോപണം ഉയർന്നപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് ശൈലജയുടെ പ്രതികരണം. നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നാണ് ശൈലജ ചോദിക്കുന്നത്.

മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണ്. പറഞ്ഞതിലെ ചില വാക്യങ്ങള്‍ മാത്രം എടുത്ത് വാര്‍ത്തയാക്കുന്നു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടെന്നും ശൈലജ പറയുന്നു.

ശൈലജയുടെ മോര്‍ഫ് ചെയ്ത വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമർശനമുയർന്നിരുന്നു. എന്നാല്‍ വിഡിയോ അല്ല, മുഖം വെട്ടിയൊട്ടിച്ച പോസ്റ്ററാണ് പ്രചരിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം ശൈലജ തിരുത്തി. അതിനു പിന്നാലെയാണ് അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കിയത്. ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്നായിരുന്നു ഷാഫിയുടെ ചോദ്യം. ശൈലജ തിരുത്തിയതിൽ സന്തോഷമുണ്ടെന്നും അതേസമയം വിഡിയോയുടെ പേരിൽ തന്റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ശൈലജയെ അപകീര്‍ത്തിപ്പെടും വിധം വിഡിയോ ഇറങ്ങിയിട്ടില്ല എന്നതിൽ സന്തോഷമുണ്ട്. എന്നാല്‍ ഇതിന്‍റെ പേരില്‍ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇല്ലാതാകില്ലല്ലോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. വിഡിയോ വിവാദം വടകരയിൽ അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എന്നാൽ വിവാദം വടകരയില്‍ കെ.കെ ശൈലജക്ക് അനുകൂലമായേ വരൂ എന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും അതാണ്. വടകരയിലെ സൈബർ പോര് സംസ്ഥാന രാഷ്ട്രീയം ഏറ്റെടുത്തിട്ട് ദിവസങ്ങളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilKK ShailajaLok Sabha Elections 2024
News Summary - Lawyer notice of KK Shailaja Shafi Parambil
Next Story