Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​വി​ധാ​യ​ക​ൻ...

സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​ന് സ്നേ​ഹാദ​ര​യാ​ത്ര ഒ​രു​ക്കാ​ൻ ലാ​വ​ർ​ണ ഷാ​ഫി

text_fields
bookmark_border
സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​ന് സ്നേ​ഹാദ​ര​യാ​ത്ര ഒ​രു​ക്കാ​ൻ ലാ​വ​ർ​ണ ഷാ​ഫി
cancel

കോ​ട്ട​ക്ക​ൽ: ലാ​വ​ർ​ണ ട്രാ​ൻ​സ്പോ​ർ​ട്ടി​ന്‍റെ പു​തി​യ ബ​സ് കൂ​ടി തി​ങ്ക​ളാ​ഴ്ച നി​ര​ത്തി​ലി​റ​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ല​മ​ത്ര​യും കൂ​ടെ നി​ന്ന് എ​ല്ലാ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യി​രു​ന്ന സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ് ഇ​ത്ത​വ​ണ ഒ​പ്പ​മി​ല്ല. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ബി​സി​ന​സ് പ​ങ്കാ​ളി​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി പു​തി​യ ബ​സി​ൽ ആ​ദ്യ ദി​വ​സം സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കു​ക​യാ​ണ് ലാ​വ​ർ​ണ ഗ്രൂ​പ് ഉ​ട​മ പി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി. സ്നേ​ഹാ​ദ​ര​യാ​ത്ര എ​ന്ന പേ​രി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രൂ​രി​ൽ​നി​ന്ന് മ​ഞ്ചേ​രി​യി​ലേ​ക്കാ​ണ് ആ​ദ്യ യാ​ത്ര. ലാ​വ​ർ​ണ ആ​ൻ​ഡ് എ​സ് ട്രാ​വ​ൽ​സി​ന്‍റെ പാ​ർ​ട്ണ​ർ കൂ​ടി​യാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ്.

മ​ല​യാ​ള സി​നി​മ​യി​ലെ കാ​ര​വ​ൻ റെ​ന്‍റ​ൽ ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ ലാ​വ​ർ​ണ ആ​ൻ​ഡ് എ​സ് ട്രാ​വ​ൽ​സി​ന്‍റെ വ​ള​ർ​ച്ച​യി​ലും സി​ദ്ദീ​ഖ് പ​ങ്കാ​ളി​യാ​യി​രു​ന്നു. 17 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​വി​ശ്വ​സ​നീ​യ​മാ​യ ബ​ന്ധ​മാ​യി​രു​ന്നു സി​ദ്ദീ​ഖു​മാ​യി ഷാ​ഫി​ക്കും കു​ടും​ബ​ത്തി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. എ​റ​ണാ​കു​ള​ത്തെ ബാ​ബു സേ​ട്ട് വ​ഴി ഗ​ൾ​ഫി​ൽ​നി​ന്നാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് സൗ​ഹൃ​ദം വ​ള​ർ​ന്ന​തോ​ടെ ഇ​രു​വ​രും ഒ​രു​മി​ച്ച് ബി​സി​ന​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് സം​വി​ധാ​നം ചെ​യ്ത സി​നി​മ ലൊ​ക്കേ​ഷ​നി​ൽ കാ​ര​വ​ൻ ബ​സി​ന്‍റെ പോ​രാ​യ്മ സി​ദ്ദീ​ഖ് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ര​ണ്ട് കാ​ര​വ​ൻ ബ​സു​ക​ൾ വാ​ങ്ങു​ന്ന​ത്. മ​ഞ്ചേ​രി-​തി​രൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ലാ​വ​ർ​ണ ബ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ട്രാ​ഫി​ക്ക് ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് സി​ദ്ദീ​ഖാ​ണ്. പി​ന്നീ​ട് ലാ​വ​ർ​ണ ട്രാ​ൻ​സ്‌​പോ​ർ​ട്ടി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി മാ​റി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ലാ​വ​ർ​ണ ട്രാ​ൻ​സ്പോ​ർ​ട്ട് തു​ട​ക്ക​മി​ട്ട ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ്രോ​ഗ്രാ​മി​ൽ ഇ​ന്നും സി​ദ്ദീ​ഖി​ന്‍റെ മു​ഖം നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. വി​ശ്വ​സ്ത​നും വ​ഴി​കാ​ട്ടി​യു​മാ​യി​രു​ന്ന സി​ദ്ദീ​ഖ് അ​ണ്ണ​ന് പു​തു​താ​യി ഇ​റ​ങ്ങു​ന്ന എ​ല്ലാ ബ​സു​ക​ളി​ലും ആ​ദ്യ​ദി​നം ഈ ​സ്നേ​ഹാ​ദ​ര​യാ​ത്ര സ​മ​ർ​പ്പി​ക്കാ​നാ​ണ് ഷാ​ഫി​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:director SiddiqueLaverna Shafie
News Summary - Laverna Shafie to prepare romantic trip for composer Siddique
Next Story