Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളനോട്ട്​ കേസിൽ...

കള്ളനോട്ട്​ കേസിൽ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകൻ!

text_fields
bookmark_border
കള്ളനോട്ട്​ കേസിൽ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകൻ!
cancel

കൊടുങ്ങല്ലൂർ: േനാട്ട് നിരോധനകാലത്ത്​ ‘‘കള്ളപ്പണ മുന്നണികൾക്കെതിരെ​ ’ എന്ന തലക്കെട്ടിൽ ബി.ജെ.പി സെക്രട്ടറി ശോഭസുരേന്ദ്രൻ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോർഡുകളിൽ  ഉന്നത ബി.ജെ.പി നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി പ്രമുഖനാണ്​ ഇന്നലെ കള്ളനോട്ടടിക്കേസിൽ അറസ്​റ്റിലായ രാഗേഷ്​. ഇക്കണോമിക്​സ്​ ബിരുദധാരിയും, നാലോളം കമ്പ്യൂട്ടർ കോഴ്​സുകൾ പാസായിട്ടുള്ള കമ്പ്യൂട്ടർ വിദഗ്​ധനുമാണ് ഇയാൾ. പ്ര​േദശത്തെ ബി.ജെ.പിയുടെ  സജീവ പ്രവർത്തകരാണ്​  രാഗേഷും  സഹോദരനും. ഇവരുടെ വീട്ടിൽ നിന്ന്​ പുതിയ 2,000 ത്തി​​​െൻറയും 500 ​​​െൻറയും കള്ള്​ നോട്ട്​ പിടികൂടിയ റെയ്​ഡിന്​ ആധാരമായ  സൂചനകൾ പൊലീസിന്​ നേരത്തേ ലഭിച്ചിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നാണ്​ ഇയാൾ പ്രിൻറർ വാങ്ങിയത്​. ഇയാൾ പ്രിൻറ്​ ചെയ്​ത 2,000 രൂപ നോട്ടുകളിലൊന്ന് ഒരു പെട്രാൾ പമ്പിൽ ​െചലവഴിക്കാൻ ശ്രമിച്ച്​ പരാജയപ്പെട്ടതായി വിവരമുണ്ട്​. ഇതേത്തുടർന്ന്​ ഇയാൾ നോട്ട്​ കത്തിച്ചതായി പൊലീസിനോട്​ പറഞ്ഞു

അതേസമയം, ചെറിയ നോട്ടുകൾ ഇയാൾ ​െചലവഴിച്ചിരുന്നുവ​േത്ര.  ഇത്​ സംബന്ധിച്ച്​ പൊലീസിന്​  ലഭിച്ച സൂചനകളാണ്​ റെയ്​ഡിലേക്ക്​ നയിച്ചത​ത്രേ. മതിലകം എസ്​.​െഎ യും ടീമുമാണ്​ ആദ്യം സ്​ഥലത്ത്​​ എത്തിയത്​. പിറകെയാണ്​ സി.​െഎമാരും മറ്റ്​ ഉയർന്ന ഉദ്യോഗസ്​ഥരും വന്നത്​. ​ ഇരുവരും മാതാപിതാക്കളോടൊപ്പമാണ്​ കള്ളനോട്ട്​ പിടിച്ച ശ്രീനാരായണപുരത്തെ വീട്ടിൽ താമസിക്കുന്നത്​. റെയ്​ഡ്​ സമയത്ത്​ രാഗേഷും മാതാപിതാക്കളും മാത്രമാണ്​ വീട്ടിൽ ഉണ്ടായിരുന്നത്​. ഒ.ബി.സി മോർച്ചയുടെ കയ്​പ്പമംഗലം മണ്ഡലം ഭാരവാഹിയായ സഹോദരൻ പ്രദേശത്ത്​ ബി.ജെ.പി പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുമ്പന്തിയിലുള്ളയാളാണ്​.  ​േനാട്ട് നിരോധന കാലത്ത്​ ‘‘കള്ളപ്പണ മുന്നണികൾക്കെതിരെ​ ’ എന്ന തലക്കെട്ടിൽ ബി.ജെ.പി ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോർഡുകളിലെല്ലാം ഉയർന്ന നേതാക്കളോടൊപ്പം ഇയാളുടെ ചിത്രവും ഉണ്ടായിരുന്നു. 

പ്രദേശത്തെ ചില കേസുകളിലും ഇരുവരും പ്രതികളാണ്.എന്നാൽ ഇയാൾക്ക്​ നോട്ടടിയുമായി ബന്ധമുള്ളതായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. സാധാരണയിൽ നിന്ന്​ വ്യത്യസ്​തമായി​  ​പൊലീസ് പ്രസിദ്ധീകരണത്തിന്​ നൽകിയ കുറിപ്പിൽ റെയ്​ഡിലും മറ്റ്​ നടപടികളിലും ഉൾപ്പെട്ട ഉദ്യോഗസ്​ഥരുടെയും ,പൊലീസുകാരുടെയും പേരുകൾ ഉൾപ്പെടാത്തതും ​ശ്രദ്ധിക്കപ്പെട്ടു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake notesFalse note
News Summary - Kodungallur BJP Activist arrested Black Money
Next Story