Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ന​ര​വം​ശ ശാ​സ്ത്ര​ജ്ഞ​നെ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി​ പ്രതിഷേധാർഹം -കോടിയേരി
cancel
Homechevron_rightNewschevron_rightKeralachevron_rightന​ര​വം​ശ...

ന​ര​വം​ശ ശാ​സ്ത്ര​ജ്ഞ​നെ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി​ പ്രതിഷേധാർഹം -കോടിയേരി

text_fields
bookmark_border
Listen to this Article

തിരുവനന്തപുരം: നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന്​ കാരണം വ്യക്തമാക്കാതെ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര നിർദേശ പ്രകാരം എമിഗ്രേഷൻ അധികൃതർ ഏർപ്പെടുത്തിയ വിലക്ക് അനീതിയാണ്. ഇന്ത്യയില്‍ ഗവേഷക വിസയുണ്ടായിട്ടും വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങുന്നത് വിലക്കിയത് എന്തിനെന്ന്​ വ്യക്തമാക്കാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് ഫി​ലി​പ്പൊ ഒ​സെ​ല്ല​യെ കേ​ര​ള​ത്തി​ലി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കാ​തെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​യ​ച്ചത്. തി​രു​വ​ന​ന്ത​പു​രം മാ​സ്​​ക​റ്റ്​​​ ഹോ​ട്ട​ലി​ൽ നടക്കുന്ന ത്രി​ദി​ന സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​​പെ​ടു​ന്ന ഇ​റ്റ​ലി​ക്കാ​ര​നാ​യ ഫി​ലി​പ്പൊ വ്യാ​ഴാ​ഴ്ച രാ​വി​ലെ ദു​ബൈ​യി​ൽ​നി​ന്ന്​ എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ലാ​ണെ​ത്തി​യ​ത്.

എ​ന്നാ​ൽ, എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​ന​ത്തി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ലാ​ണ്​ ദു​ബൈ​യി​ലേ​ക്ക്​ മ​ട​ക്കി അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന്​ വ്യ​ക്ത​മ​ല്ല. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ത​ന്നെ തി​രി​ച്ച​യ​ച്ച​തെ​ന്ന്​ ദു​ബൈ​യി​ൽ തി​രി​ച്ചെ​ത്തി​യ ഫി​ലി​പ്പൊ ഇം​ഗ്ലീ​ഷ്​ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു. ത‍ന്‍റെ ഒ​രു​ വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ വി​സ കാ​ലാ​വ​ധി ഏ​പ്രി​ൽ മ​ധ്യ​ത്തോ​ടെ മാ​ത്ര​മേ അ​വ​സാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു.

ഇ​ന്ത്യ​യും കേ​ര​ള​വു​മാ​യി 1980 മു​ത​ൽ അ​ടു​ത്ത ബ​ന്ധ​മാ​ണ്​ ഫി​ലി​പ്പൊ​ക്കു​ള്ള​ത്. മ​ല​ബാ​റി​ലെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ വ​ലു​താ​ണ്. മ​ല​ബാ​റി​ലെ മു​സ്​​ലിം ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​നം ഏ​റെ ശ്ര​ദ്ധ നേ​ടി​യ​താ​ണ്. എ​ന്നാ​ൽ, വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ന്നും വി​ട്ടു​നി​ന്ന വ്യ​ക്തി​യാ​ണ്​ ഫി​ലി​​പ്പൊ. എ​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്​ സെ​മി​നാ​റി​ന്‍റെ സം​ഘാ​ട​ക​രെ​യ​ട​ക്കം ഞെ​ട്ടി​ച്ചിരുന്നു.

മു​മ്പും പ​ല​ത​വ​ണ കേ​ര​ള സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ വി​ല​ക്കി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഉ​ന്ന​ത​ത​ല നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന വി​ശ​ദീ​ക​ര​ണം മാ​ത്ര​മാ​ണ്​​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Filippo Osella
News Summary - Kodiyeri protests against govt sending back ethnographer
Next Story