Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികസനകാര്യത്തിൽ...

വികസനകാര്യത്തിൽ കേന്ദ്രത്തിന്​ പോസിറ്റിവ്​ സമീപനം -മുഖ്യമ​ന്ത്രി

text_fields
bookmark_border
വികസനകാര്യത്തിൽ കേന്ദ്രത്തിന്​ പോസിറ്റിവ്​ സമീപനം -മുഖ്യമ​ന്ത്രി
cancel

കൊച്ചി: കേരളത്തി​​​​െൻറ വികസനകാര്യത്തിൽ കേന്ദ്രത്തിൽനിന്ന്​ പോസിറ്റിവ്​ സമീപനമാണ്​ ഉണ്ടായിട്ടുള്ളതെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. കേന്ദ്രവ​ും സംസ്ഥാനവും യോജിച്ച്​ നടപ്പാക്കിയ പദ്ധതികളിലൂടെ വികസനകാര്യത്തിൽ കേരളത്തിന്​ ഏറെ മുന്നേറാനായെന്നും കൊച്ചി മെ​േ​ട്രാ ഉദ്​ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

മെട്രോ ഉദ്​ഘാടനത്തിന്​ തയാറായപ്പോൾ പ്രധാനമന്ത്രിതന്നെയാണ്​ അത്​ നിർവഹിക്കേണ്ടതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ചേർന്ന്​ യാഥാർഥ്യമാക്കിയ പദ്ധതി പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്യണമെന്നുതന്നെയായിരുന്നു പൊതുധാരണ. തിരക്കിട്ട പരിപാടികൾക്കിടയിലും സമയം കണ്ടെത്തി മെട്രോ ഉദ്​ഘാടനം നിർവഹിച്ച പ്രധാനമന്ത്രിക്ക്​ നന്ദി രേഖപ്പെടുത്തിയാണ്​ മുഖ്യമ​ന്ത്രി മറ്റുകാര്യങ്ങളിലേക്ക്​ കടന്നത്​.

ഉദ്​ഘാടനവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളിൽ നിരാശ തോന്നിയിരുന്നു. എങ്കിലും കേന്ദ്ര^സംസ്​ഥാന സർക്കാറുകൾ ഒന്നിച്ചാണ്​ മുന്നോട്ടുനീങ്ങിയത്​. കൊച്ചി മെട്രോ കൊച്ചിയുടേതുമാത്രമല്ല, സംസ്ഥാന സർക്കാറി​​​​െൻറ അഭിമാന പദ്ധതിയാണ്​. രാജ്യത്തി​​​​െൻറ ആകെ സംഭാവനയാണത്​. വികസനസ്വപ്​നത്തി​​​​െൻറ സാക്ഷാത്​കാരമാണത്​. വികസനമെന്ന അജണ്ടയാണ്​ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നതെങ്കിലും വിഭവശേഷി കുറഞ്ഞ കേരളത്തിന്​ മുന്നേറണമെങ്കിൽ കേന്ദ്രസഹായം നന്നായി ലഭിക്കണം.

ഏതു വികസനപ്രവർത്തനവും കേരളത്തിന്​ സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന സന്ദേശമാണ്​ കൊച്ചി മെട്രോ നൽകുന്നത്​​. നാടിനും രാജ്യത്തിനും ഗുണം ചെയ്യുന്ന വികസനത്തിന്​ എല്ലാവരും ഒന്നിച്ചുനിൽക്കണം. വികസനം വരു​േമ്പാൾ ചിലർക്ക്​ ചില വിഷമതകൾ നേരിടേണ്ടിവരും. വികസനത്തി​​​​െൻറ പേരിൽ വിഷമത അനുഭവിക്കുന്നവർക്ക്​  മതിയായ പുനരധിവാസവും നഷ്​ടപരിഹാരവും നൽകാൻ സർക്കാർ ബാധ്യസ്ഥവുമാണ്​. ഇൗ ബാധ്യത നിറവേറ്റിയിട്ടും എതിർപ്പുകളുയർന്നാൽ വികസനത്തിനുവേണ്ടി പ്രതിബന്ധങ്ങൾ നീക്കി മുന്നോട്ട്​ പോവുകതന്നെ ചെയ്യും. നല്ല ഏതുനിർദേശവും സ്വീകരിക്കാൻ സർക്കാർ തയാറാണ്​. എന്നാൽ, വിമർശനങ്ങൾക്കുവേണ്ടി വിമർശനമരുത്​. അത്തരം വിമർശനങ്ങളിലൂടെ സർക്കാറിനെ വെല്ലുവിളിക്കാനുമാകില്ല. അതേസമയം, വികസനത്തി​​​​െൻറ പേരിൽ പ്രകൃതിക്ക്​ കോട്ടമുണ്ടാകാതിരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ് ​^മുഖ്യമ​ന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metro
News Summary - kochi metro pinarayi vijayan
Next Story