Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുടിയും, പലിശ

മുടിയും, പലിശ കൊടുത്ത്

text_fields
bookmark_border
money
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ പെൻഷന്​ ചെലവഴിക്കുന്ന തുകയെക്കാൾ കൂടുതൽ വിനിയോഗിക്കുന്നത്​ വായ്പകൾക്കുള്ള പലിശക്ക്​​. 28,609 കോടിയാണ്​ പെൻഷനായി പ്രതിവർഷം വേണ്ടതെങ്കിൽ 28,694 കോടിയാണ്​ പലിശക്ക്​ മാത്രം ചെലവഴിക്കുന്നത്​. ബജറ്റിനൊപ്പം സമർപ്പിച്ച രേഖകളിലാണ്​ ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്​.

3,82,412 കോടി രൂപയാണ്​ നിലവിൽ സംസ്ഥാന​ത്തിന്‍റെ പൊതുകടം. 2022-23 സാമ്പത്തിക വർഷം 25,176 കോടിയായിരുന്നു പലിശച്ചെലവ്​. ഇത്​ നടപ്പു സാമ്പത്തിക വർഷം 26,843 കോടിയായും, വരും വർഷം 28,609 കോടിയായും​ ഉയരും. കടവും വരുമാനവും തമ്മിലുള്ള അനുപാതം 3.42 ശതമാനത്തിൽനിന്ന് 5.13 ശതമാനമായി വർധിച്ചെന്നതാണ്​ പ്രധാന വസ്തുത.

പഴയ കടം തിരിച്ചടക്കുന്നതിനായി എടുക്കുന്ന പുതിയ കടത്തിന്റെ തോത് 2016-17ൽ 5.77 ശതമാനമായിരുന്നത് 2019-20 ൽ 20.12 ശതമാനമായി വർധിച്ചെന്നതും ഞെട്ടിപ്പിക്കുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യതയുടെയും ജി.എസ്.ഡി.പിയുടെയും അനുപാതം 31.3 ശതമാനമായിരുന്നു. ഇത് 2026-27 ആകുമ്പോഴേക്കും ജി. എസ്.ഡി.പിയുടെ 38.2 ശതമാനമായി വര്‍ധിക്കുമെന്ന്​ റിസർവ്​ ബാങ്ക്​ നേര​ത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്തിന്‍റെ പ്രധാന ചെലവുകളിൽ മുന്നിൽ ശമ്പളമാണ്​, 40,678 കോടി. 2018-19 വർഷം 31,510 കോടിയായിരുന്ന ശമ്പള​ച്ചെലവാണ്​ അഞ്ചുവർഷം കൊണ്ട്​ ഇ​ത്രയും ഉയർന്നത്​. ഇതിൽ തന്നെ ഏറ്റവും കൂടിയ പങ്ക്​ വിദ്യാഭ്യാസ-കായിക-സാംസ്കാരിക മേഖലകളിലാണ്-19,409 കോടി. ഇതിന്‍റെ മൂന്നിലൊന്നാണ്​ ആരോഗ്യമേഖലയിൽ ശമ്പളത്തിനായി ചെലവിടുന്നത്​-5807 കോടി. പൊലീസ്​ വിഭാഗത്തിൽ 4286.72 കോടിയും ജുഡീഷ്യൽ മേഖലയിൽ 1112.11 കോടിയുമാണ്​ ശമ്പളച്ചെലവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LoanEconomic CrisisKerala News
News Summary - kerala loan and interest
Next Story