Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുമുന്നണികളും...

ഇരുമുന്നണികളും പിന്തുണച്ച റോയ് ഫിലിപ്പ് കോഴഞ്ചേരിയിൽ പ്രസിഡന്‍റ്​

text_fields
bookmark_border
ഇരുമുന്നണികളും പിന്തുണച്ച റോയ് ഫിലിപ്പ് കോഴഞ്ചേരിയിൽ പ്രസിഡന്‍റ്​
cancel

പ​ത്ത​നം​തി​ട്ട: പ്ര​​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക്​ ഇ​രു​മു​ന്ന​ണി​ക​ളും ഒ​രേ സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ച കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ റോ​യ് ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു.​ഡി.​എ​ഫും പി​ന്തു​ണ​ച്ചെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ റോ​യി ഫി​ലി​പ്പ് ​പ്ര​ഖ്യാ​പി​ച്ചു. യു.​ഡി.​എ​ഫി​നും, എ​ൽ.​ഡി.​എ​ഫി​നും അ​ഞ്ച്​ വീ​തം ഉ​ള്ള പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബി.​ജെ.​പി അം​ഗ​ങ്ങ​ൾ വി​ട്ടു നി​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് അം​ഗം ജി​ജി വ​ർ​ഗീ​സ് ജോ​ൺ പ്ര​സി​ഡ​ന്‍റ്​​ സ്ഥാ​ന​ത്തേ​ക്ക് റോ​യ് ഫി​ലി​പ്പി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ചു. സി.​പി.​എ​മ്മി​ലെ ബി​ജി​ലി.​പി ഈ​ശോ​യും അ​തേ പേ​ര് ത​ന്നെ നി​ർ​ദേ​ശി​ച്ച​തോ​ടെ വോ​ട്ടെ​ടു​പ്പി​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​യി. അ​ങ്ങ​നെ എ​തി​രി​ല്ലാ​തെ റോ​യ് ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം റോ​യ് ഫി​ലി​പ്പ് ആ​ർ​ക്കൊ​പ്പ​മെ​ന്ന നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി. റോ​യി ഫി​ലി​പ്പി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്ന് അം​ഗ​ങ്ങ​ൾ​ക്കും റോ​യ്​ ഫി​ലി​പ്പ്​ ഉ​ൾ​പ്പെ​ടെ ര​ണ്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് അം​ഗ​ങ്ങ​ൾ​ക്കും പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ നി​ർ​ദേ​ശം.

എ​ന്നാ​ൽ, മു​ന്ന​ണി വി​ട്ട്​ സി.​പി.​എ​മ്മു​മാ​യി നേ​ര​ത്തേ ത​ന്നെ റോ​യ് ഫി​ലി​പ്പ് ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം യു.​ഡി.​എ​ഫ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലും റോ​യി ഫി​ലി​പ്പും സാ​ലി ഫി​ലി​പ്പും ഒ​പ്പി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ജി​ജി വ​ർ​ഗീ​സ് ജോ​ൺ രാ​ജി ​െവ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressUDFLDFkozhencherry
News Summary - kerala congress member elected panchayat president with UDF, LDF support
Next Story