Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാവ്യ മാധവനെ...

കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌

text_fields
bookmark_border
കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌
cancel
Listen to this Article

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടിൽ ചെന്ന്‌ ചോദ്യം ചെയ്യാനാവില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌. തിങ്കളാഴ്‌ചത്തെ ചോദ്യം ചെയ്യൽ ബുധനാഴ്‌ചത്തേക്ക്​ മാറ്റിയിരുന്നു.

ബുധൻ ഉച്ചക്ക്‌ രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യയുടെ അപേക്ഷയാണ്‌ തള്ളിയത്‌. വീടൊഴികെ സ്വതന്ത്രമായ മറ്റൊരു സ്ഥലത്ത്‌ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ്‌ ക്രൈംബ്രാഞ്ച്‌.

അസൗകര്യമുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്ന്‌ കാവ്യ അന്വേഷണ സംഘത്തോട്‌ അപേക്ഷിച്ചിരുന്നു. തുടർന്നാണ്‌ ചോദ്യം ചെയ്യൽ മാറ്റിയത്‌.

ഡിവൈ.എസ്‌.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചോദ്യം ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kavya MadhavanActress Attack Case
News Summary - Kavya Madhavan cannot be questioned at home says Crime Branch
Next Story