Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇതുപോലൊരു പേരും...

ഇതുപോലൊരു പേരും പെരുമയും ലോകത്ത്​ മറ്റൊരു മാവിനുണ്ടാകില്ല

text_fields
bookmark_border
ഇതുപോലൊരു പേരും പെരുമയും ലോകത്ത്​ മറ്റൊരു മാവിനുണ്ടാകില്ല
cancel

കാസർകോട്​: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്​ കാര്യാലയത്തിനു മുന്നിലെ മാവ് നാട്ടുകാർക്കിന്ന്​​ വെറുമൊരു നാട്ടുമാവല്ല. മൊഗ്രാലി​െൻറ മാമ്പഴപ്പെരുമയുടെ പ്രതീകമാണ്​​. ഇൗ മാമ്പഴത്തി​െൻറ രുചിയൊന്ന്​ വേറെതന്നെയാണെന്നാണ്​ നാട്ടുകാരുടെ സത്യസാക്ഷ്യം. രുചിയിലും വലുപ്പത്തിലും മൊഗ്രാലി​െൻറ മധുരമായാണ്​ ഇതറിയപ്പെടുന്നത്​. ദേശീയപാത വികസനത്തി​െൻറ ഭാഗമായി മാവ്​ മുറിച്ചുമാറ്റാൻ പോകുന്നുവെന്നതാണ്​ പ്രദേശത്ത്​​ ഇപ്പോ​ഴത്തെ ചൂടുള്ള ചർച്ച. ദേശീയപാത വികസനത്തിൽ വീടും പുരയിടവുമൊക്കെ നഷ്​ടപ്പെടുന്ന വിശേഷങ്ങൾ ഏറെ കേൾക്കാറുണ്ടെങ്കിലും ഒരു മാവിനെ ചൊല്ലി ഇത്രയും വലിയ വിശേഷങ്ങൾ അപൂർവമാകും. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്​ മാവിനെക്കുറിച്ച്​ നടക്കുന്നത്​.

ഒരൊറ്റ കാര്യമാണ്​ നാട്ടുകാർക്ക്​ പറയാനുള്ളത്​. ഇൗ മാവ്​ അടിയന്തരമായി സംരക്ഷിക്കണമെന്ന്​.

തൂക്കത്തിലും രുചിയിലും കേമൻ

തൂക്കത്തിലും രുചിയിലും മറ്റു മാമ്പ​ഴങ്ങളെ കവച്ചുവെക്കുന്നതാണെന്ന്​ സാമൂഹിക പ്രവർത്തകനും ഗ്രാമപഞ്ചായത്ത്​ മുൻ അംഗവുമായ എം.എ. മൂസ പറയുന്നു. മാമ്പഴത്തി​െൻറ തനത്​ രുചി തെക്കുനിന്ന്​ ഇവിടെയെത്തുന്ന ഒ​േട്ടറെപേർ സാക്ഷ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രുചിയിൽ മാത്രമല്ല തൂക്കത്തിലും മറ്റു മാമ്പഴങ്ങളേക്കാൾ മുന്നിലാണിത്​. രണ്ടു മാങ്ങ ഒരുകി​ലോയിലധികം വരും. കിലോക്ക്​ 150 രൂപക്കാണ്​ വിറ്റുപോയത്​. മാമ്പഴം പറിക്കുന്ന കരാറുകാരന്​ മാർക്കറ്റിലേക്ക്​ കൊണ്ടുപോവേണ്ടി വരാറില്ല. മാവിൻ ചുവട്ടിൽ വെച്ചുതന്നെ വിറ്റുപോവും. മല്ലിക പോലുള്ള മാങ്ങ ഇനത്തിന്​ 80 രൂപ വിലയുള്ളിടത്താണ്​ ഇതിന്​ 150 രൂപക്ക്​ വാങ്ങാൻ ആളെ കിട്ടുന്നതെന്നതാണ്​ ആശ്ചര്യകരമെന്നും പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരൻ കെ. മുഹമ്മദ്​ ഷാഫിയാണ്​ മാവ്​ പാട്ടത്തിനെടുത്തത്​. കോവിഡ്​ കാലത്തായിട്ടു​പോലും മണിക്കൂറുകൾക്കകമാണ്​ മാമ്പഴം വിറ്റുപോയത്​.

വേറെയെവിടെയും ഇല്ലാത്ത മാവ്​ –ഫേസ്​ബുക്ക്​ കൂട്ടായ്​മ

​മൊഗ്രാലിലേതുപോലുള്ള മാവ്​ വേറെയെവിടെയും ഉണ്ടാവില്ലെന്നും വിത്തിലൂടെ മുളച്ചുവരുന്ന മാവല്ല ഇതെന്നും 'നാടൻ മാവുകൾ ഫേസ്​ബുക്ക്​ കൂട്ടായ്​മ' പ്രവർത്തകർ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ കർഷകരും കാർഷിക വിദ്​ഗധരും ഉൾപ്പെടുന്ന കൂട്ടായ്​മയിൽ 31000ലേറെ അംഗങ്ങൾ ഉ​ണ്ടെന്ന്​ അഡ്​മിൻ സഖിൽ രവീന്ദ്രൻ പറഞ്ഞു. കേരളത്തിലെ വിവിധ മാവുകൾ ചർച്ച ചെയ്യുന്നതാണ്​ ഇൗ കൂട്ടായ്​മ. ഒരിടത്തും ഇതുപോലുള്ള മാവില്ലെന്നാണ്​ കൂട്ടായ്​മ അംഗങ്ങൾ പറയുന്നത്​.

മാവ്​ സംരക്ഷണ വഴിതേടി ഒടുവിൽ പഞ്ചായത്തും

കാസർകോട്​: മാവി​െൻറ സവിശേഷത ഉൾക്കൊണ്ട്​ വിഷയത്തിൽ ഇടപെട്ടതായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ അഡ്വ. ഷമീറ ഫൈസൽ 'മാധ്യമ'ത്തോട്​ പറഞ്ഞു.

ഇത്രയും പ്രത്യേകതയുള്ള മാമ്പഴമാണിതെന്ന്​ ഇപ്പോഴാണ്​ അറിയുന്നതെന്നും മാങ്ങയുടെ രുചി നിലനിർത്താൻ എന്തുചെയ്യാൻ പറ്റുമെന്നത്​ ഗൗരവമായി എടുത്തതായും അവർ പറഞ്ഞു. കാസർകോട്​ തോട്ടവിള ഗവേഷണ കേന്ദ്രം ശാസ്​ത്രജ്​ഞരുമായി വിഷയം ചർച്ച ചെയ്​തു. അടുത്ത ദിവസം തന്നെ അവർ മാവ്​ കാണാനെത്തും. ദേശീയപാത വികസനത്തി​െൻറ ഭാഗമായി മാവ്​ മുറിച്ചുമാറ്റുമെന്നാണ്​ അറിയുന്നത്​.

മാങ്ങയുടെ അതേ രുചി നിലനിർത്താൻ ബഡിങ്​, ഗ്രാഫ്​റ്റിങ്​ തുടങ്ങി ഏതെങ്കിലും രീതി ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷ. രാജ്യത്തെ മുൻനിര ഗവേഷണ കേന്ദ്രം കൂടിയായ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്​ത്രജ്​ഞർ ഇതെല്ലാം പരിശോധിക്കുമെന്നും അവർ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mango tree
News Summary - The story of a mango tree
Next Story