Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right...

ചെമ്മട്ടംവയൽ–കാലിച്ചാനടുക്കം പുതിയ പാത ഒരുങ്ങുന്നു

text_fields
bookmark_border
ചെമ്മട്ടംവയൽ–കാലിച്ചാനടുക്കം പുതിയ പാത ഒരുങ്ങുന്നു
cancel
camera_alt

ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡ് നവീകരണത്തിന്റെ ഭാഗമായി വളാപ്പാടി പാലം

മണ്ണുമാന്തിയന്ത്രം ഉപ​േയാഗിച്ച് പൊളിക്കുന്നു


3.5 മീ​റ്റ​ർ മാ​ത്രം ഉ​യ​ര​മു​ള്ള ഇ​ടു​ങ്ങി​യ പാ​ല​വും കു​ത്ത​നെ​യു​ള്ള അ​നു​ബ​ന്ധ റോ​ഡും ദു​രി​ത​മാ​കാ​തി​രി​ക്കാ​നാ​ണ് പൊ​ളി​ച്ചുപ​ണി​യു​ന്ന​ത്

കാ​ഞ്ഞ​ങ്ങാ​ട്: ചെ​മ്മ​ട്ടം​വ​യ​ൽ- കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ് ന​വീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. പു​തു​ക്കി​പ്പ​ണി​യാ​ൻ വ​ളാ​പ്പാ​ടി പാ​ലം പൊ​ളി​ച്ചു തു​ട​ങ്ങി. 3.5 മീ​റ്റ​ർ മാ​ത്രം ഉ​യ​ര​മു​ള്ള ഇ​ടു​ങ്ങി​യ പാ​ല​വും കു​ത്ത​നെ​യു​ള്ള അ​നു​ബ​ന്ധ റോ​ഡും ദു​രി​ത​മാ​കാ​തി​രി​ക്കാ​നാ​ണ് പൊ​ളി​ച്ചു പ​ണി​യു​ന്ന​ത്. 5.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പു​തി​യ പാ​ലം പ​ണി​യു​ന്ന​ത്. ന​ടു​വി​ൽ ഒ​രു തൂ​ണും ര​ണ്ട​ുഭാ​​ഗ​ത്തും മ​തി​ലും അ​ട​ങ്ങി​യ​താ​ണ് പാ​ലം. ആ​റ്​ മീ​റ്റ​ർ വീ​ത​മു​ള്ള ര​ണ്ട് സ്പാ​നു​ക​ളു​ണ്ടാ​കും. കൈ​വ​രി​യോ​ടെ 8.5 മീ​റ്റ​റാ​യി​രി​ക്കും വീ​തി. ഒ​ന്ന​രക്കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും ര​ണ്ടാം റീ​ച്ചി​ന്റെ ചെ​ല​വാ​യ 15 കോ​ടി​യി​ൽത​ന്നെ ഒ​തു​ങ്ങു​മെ​ന്ന് പി.​ഡ​ബ്ല്യു.​ഡി റോ​ഡ്സ് വി​ഭാ​​ഗം അ​സി.​എ​ക്സി​ക്യൂട്ടി​വ് എ​ൻ​ജി​നീ​യ​ർ പ്ര​കാ​ശ​ൻ പ​റ​ഞ്ഞു.

മ​ഴ​ക്കാ​ല​ത്ത് ദു​രി​ത​മാ​കാ​തി​രി​ക്കാ​ൻ മൂ​ന്നു മാ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തി​യാ​ക്കും. വ​ളാ​പ്പാ​ടി പാ​ലം പൊ​ളി​ക്കു​ന്ന സ​മ​യ​ത്ത് ബ​ദ​ൽ മാ​ർ​​ഗ​മാ​യ മ​യ്യ​ങ്ങാ​നം റോ​ഡി​ൽ ക​ൾ​വ​ർ​ട്ട് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത് മ​ല​യോ​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി. ജ​ന​കീ​യ ബ​സ് ഒ​ഴി​കെ താ​യ​ന്നൂ​ർ ഭാ​​ഗ​ത്തു​നി​ന്ന് കാ​ലി​ച്ചാ​ന​ടു​ക്ക​ത്തേ​ക്ക് വ​രു​ന്ന​വ വ​ളാ​പ്പാ​ടി വ​രെ മാ​ത്ര​മേ സ​ർ​വി​സ് ന​ട​ത്തു​ന്നു​ള്ളൂ. നീ​ലേ​ശ്വ​ര​ത്തു​നി​ന്നു​ള്ള​വ കാ​ലി​ച്ചാ​ന​ടു​ക്ക​ത്തും അ​വ​സാ​നി​പ്പി​ക്കും. റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ മെ​ക്കാ​ഡം റോ​ഡി​ലൂ​ടെ സു​​ഗ​മ​മാ​യി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് എ​ത്താം. കാ​ലി​ച്ചാ​ന​ടു​ക്കം എ​സ്.​എ​ൻ.​ഡി.​പി കോ​ള​ജ്, സ്കൂ​ൾ, താ​യ​ന്നൂ​ർ ​ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ഞ്ഞി​ര​പ്പൊ​യി​ൽ ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജ്, ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്താ​ൻ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ണ്. റോ​ഡ് ന​ന്നാ​യാ​ൽ മ​ടി​ക്കൈ വ​ഴി ബ​സ് സ​ർ​വി​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​മു​ണ്ട്.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ​ത്താ​നും എ​ണ്ണ​പ്പാ​റ ഭാ​​ഗ​ത്തു​ള്ള​വ​ർ പ്ര​യാ​സ​പ്പെ​ടു​ന്നു​ണ്ട്. ബ​ല്ല വ​യ​ലി​ലെ അ​പ്രോ​ച്ച് റോ​ഡ് ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. ഇ​തി​ന് എ​സ്റ്റി​മേ​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. ചെ​മ്മ​ട്ടം​വ​യ​ൽ- കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ആ​ദ്യ റീ​ച്ചി​ൽ ബ​ല്ല വ​യ​ലി​ലെ അ​പ്രോ​ച്ച് റോ​ഡ് ന​വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഈ ​ഭാ​​ഗ​ത്ത് മൂ​ന്ന് ക​ൽ​വ​ർ​ട്ടു​ക​ൾ അ​ട​ക്കം പ​ണി​ത് 4.5 മീ​റ്റ​ർ ഉ​യ​ർ​ത്താ​നാ​ണ് എ​സ്റ്റി​മേ​റ്റ് ന​ൽ​കി​യ​ത്. അ​രി​കു​മ​തി​ൽ കെ​ട്ടി 10 മീ​റ്റ​ർ വീ​തി​യി​ലാ​ണ് അ​പ്രോ​ച്ച് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. 4.5 കോ​ടി രൂ​പ ഇ​വി​ടെ ചെ​ല​വാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadChemtamvayal and Kalichanakkudam
News Summary - new road is being prepared between Chemtamvayal and Kalichanakkudam
Next Story