Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപി.​എ​സ്.​സി പ​രീ​ക്ഷ...

പി.​എ​സ്.​സി പ​രീ​ക്ഷ ഹാ​ളി​ൽ ക്ലോ​ക്ക് സ്ഥാ​പി​ക്ക​ണം -മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

text_fields
bookmark_border
human rights commission
cancel

കാ​സ​ർ​കോ​ട്: പി.​എ​സ്.​സി പ​രീ​ക്ഷ ഹാ​ളി​ൽ വാ​ച്ച് അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക്ലോ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പി.​എ​സ്.​സി പ​രീ​ക്ഷ ഹാ​ളി​ൽ ക്ലോ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പി.​എ​സ്.​സി സെ​ക്ര​ട്ട​റി​യി​ൽ​നി​ന്നും ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രീ​ക്ഷ ഹാ​ളി​ൽ ക്ലോ​ക്ക് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പ് പി.​എ​സ്.​സി​യി​ൽ​നി​ന്നും ഉ​പ​ദേ​ശം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ​രീ​ക്ഷ​ഹാ​ളി​ൽ ക്ലോ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പി.​എ​സ്.​സി​യു​ടെ​യും അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യം സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​റി​ൽ​നി​ന്ന് ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​മു​റ​ക്ക് അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പി.​എ​സ്.​സി ക​മീ​ഷ​നെ അ​റി​യി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മു​രി​യാ​നാ​വി സ്വ​ദേ​ശി​നി കെ. ​ഭ​വി​ന സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionClockPSC Exam Hall
News Summary - Clock should be installed in PSC exam hall - Human Rights Commission
Next Story