Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൊഴിൽ വേണ്ടേ? 3600...

തൊഴിൽ വേണ്ടേ? 3600 ഒഴിവുകളിലേക്ക്​ അപേക്ഷകൾ 200 മാത്രം

text_fields
bookmark_border
കാസർകോട്​: ഈ മാസം 19ന്​ കാസർകോട്ട് നടക്കുന്ന മെഗാ തൊഴിൽ മേളയിലേക്ക്​ അ​പേക്ഷ നൽകിയവർ 200 മാത്രം. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്‍റെ മേല്‍നോട്ടത്തില്‍ സങ്കൽപ് ​(എസ്.എ.എൻ.കെ.എ.എൽ.പി) പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടത്തിന്‍റെയും ജില്ല പ്ലാനിങ് ഓഫിസിന്‍റെയും ജില്ല സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന 'തൊഴിലരങ്ങ് -2022'ൽ ഇതുവരെ റിപ്പോർട്ട്​ ചെയ്ത ഒഴിവുകൾ 3600ഓളം വരും. പഠനം പൂർത്തിയാക്കിയവര്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും സുവര്‍ണാവസരം എന്ന നിലയിലാണ്​ 'തൊഴിലരങ്ങ്' സംഘടിപ്പിക്കുന്നത്​. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് തൊഴില്‍മേള നടക്കുന്ന മാര്‍ച്ച് 19ന് നേരിട്ട് കോളജിലെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം. രാവിലെ ഒമ്പതു മണി മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 ഓളം കമ്പനികളാണ്​ ഒഴിവുകൾ റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്​. എൻജിനീയറിങ്, ഫാര്‍മസി, ഐ.ടി.ഐ, ഓട്ടോ മൊബൈല്‍, പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാനന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍: 8848323517.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story