Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ: എ.സി....

കരുവന്നൂർ: എ.സി. മൊയ്തീൻ ഇന്ന് ഹാജരാകും

text_fields
bookmark_border
കരുവന്നൂർ: എ.സി. മൊയ്തീൻ ഇന്ന് ഹാജരാകും
cancel

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ മ​ന്ത്രി​യും സി.​പി.​എം നേ​താ​വു​മാ​യ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ തി​ങ്ക​ളാ​ഴ്ച എ​ൻ​ഫോ​ഴ്സ്മ​ന്‍റെ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ(​ഇ.​ഡി) ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക്. രാ​വി​ലെ 11ന് ​ഇ.​ഡി​യു​ടെ കൊ​ച്ചി​യി​ലെ ഓ​ഫി​സി​ലെ​ത്താ​നാ​ണ് നി​ർ​ദേ​ശം. മൂ​ന്നാം ത​വ​ണ ന​ൽ​കി​യ നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​യ്തീ​ൻ ഹാ​ജ​രാ​കു​ന്ന​ത്.

സാ​ക്ഷി​ക​ൾ​ക്ക് ന​ൽ​കു​ന്ന നോ​ട്ടീ​സാ​ണ് മൊ​യ്തീ​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ളി​ലേ​ക്ക് ഇ.​ഡി ക​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പ് ഇ.​ഡി മൊ​യ്തീ​ന്‍റെ വീ​ട്ടി​ല്‍ 22 മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

നേ​ര​ത്തേ ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ച തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സി.​പി.​എം കൗ​ൺ​സി​ല​ർ അ​നൂ​പ് ഡേ​വി​സ് കാ​ട​യോ​ടും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​നോ​ടും തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ൻ ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​സി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി പി. ​സ​തീ​ഷ്​ കു​മാ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി പി.​പി. കി​ര​ൺ എ​ന്നി​വ​രെ​ അ​റ​സ്റ്റ്​ ചെ​യ്ത​ിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AC Moideenkaruvannur
News Summary - Karuvannur: A.C. Moydheen will appear today
Next Story