‘അക്രമി മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന ആൾ’; 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതം
text_fieldsകാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന10 വയസുകാരിയെ പുലർച്ച തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം. 40 വയസിന് മുകളിൽ പ്രായമുള്ള മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന ആളാണ് അക്രമിയെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.
കൂടാതെ, മൂന്ന് വീട് അപ്പുറമാണ് വീടെന്ന് അക്രമി പറഞ്ഞതായും കുട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് പ്രത്യേക യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.
ബുധനാഴ്ച പുലർച്ച മൂന്നു മണിക്കാണ് കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് സംഭവം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടന്ന10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. കുട്ടി വല്യച്ഛന്റെ കൂടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്.
അച്ഛനും അമ്മയും മറ്റൊരുമുറിയിലായിരുന്നു. വല്യമ്മ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം വിനോദയാത്ര പോയിരുന്നു. വല്യച്ഛൻ പുലർച്ച പശുവിനെ കറക്കുന്നതിനായി തൊഴുത്തിലേക്ക് പോയ സമയത്ത് വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വാതിൽ വഴിയാണ് പുറത്തുകടന്നത്.
വഴിയിൽവെച്ച് ഉറക്കമുണർന്ന് കുട്ടി ബഹളംവെച്ചപ്പോൾ വായപൊത്തിപ്പിടിച്ച് ശബ്ദിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വീടിന് 500 മീറ്റർ അകലെ വയലിൽ വെച്ച് അതിക്രമത്തിനിരയാക്കുകയും കാതുകളിലെ സ്വർണാഭരണങ്ങൾ ഊരിയെടുത്തശേഷം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
കുട്ടി തൊട്ടടുത്ത വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ഇവർ കുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. മൂന്ന് വീട് അപ്പുറമാണ് വീടെന്ന് കുട്ടിയോട് പറഞ്ഞാണ് അക്രമി ഇരുളിൽ മറഞ്ഞത്. പെൺകുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.