Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിക്ക് അടിയും...

അടിക്ക് അടിയും കൊലക്ക് കൊലയും തിരിച്ചു നല്‍കി -സുരേന്ദ്രന്‍

text_fields
bookmark_border
അടിക്ക് അടിയും കൊലക്ക് കൊലയും തിരിച്ചു നല്‍കി -സുരേന്ദ്രന്‍
cancel

മംഗളൂരു: കേരളത്തില്‍ അടിക്ക് അടിയും കൊലക്ക് കൊലയും തിരിച്ചുനല്‍കിയിട്ടുണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. സംഘ്പരിവാര്‍ മംഗളുരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിക്കും ആര്‍.എസ്്.എസിനും കേരളത്തില്‍ തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ലക്ഷം വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ഇത് അഞ്ചു ലക്ഷമായിരുന്നു. ആ സമയത്തും ഓരോ അടിക്കും ഞങ്ങള്‍ തിരിച്ചുകൊടുത്തിട്ടുണ്ട്, ഓരോ കൊലക്കും ഞങ്ങള്‍ തിരിച്ചുകൊടുത്തിട്ടുണ്ട്’ -സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍, ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലക്ക് പകരം കൊലയും ഇല്ളെന്നും പക്ഷേ, നിങ്ങളെ വെറുതെവിടില്ളെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendran
News Summary - k surendran
Next Story