Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി കണ്ണൂരുകാർക്ക്...

പിണറായി കണ്ണൂരുകാർക്ക് തന്നെ അപമാനം -കെ. സുധാകരൻ

text_fields
bookmark_border
പിണറായി കണ്ണൂരുകാർക്ക് തന്നെ അപമാനം -കെ. സുധാകരൻ
cancel

കണ്ണൂർ: നിയമസഭയിൽ സംസ്കാരശൂന്യമായ പദപ്രയോഗം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരുകാർക്ക് തന്നെ അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പോയി വേറെ പണിനോക്ക് എന്നതിന്റെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന അശ്ലീലം പിണറായിക്കറിയില്ലെങ്കിൽ ഇത്രവിഢിയായ ഒരാൾ വേറെയുണ്ടാവില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയമസഭക്കകത്ത് അദ്ദേഹത്തിനു നേരെ ചെരിപ്പെറിഞ്ഞ എം.എൽ.എയാണ് പിണറായി വിജയൻ. നിയമസഭക്കകത്ത് പിണറായിയുടെ പെരുമാറ്റം ഗുണ്ടാ സംസ്കാരത്തിന്‍റേതാണ്. പ്രതിപക്ഷ നേതാവിനോടു പോലും ധിക്കാരമായി ഇരിക്കവിടെ എന്ന് പറയുന്ന സമീപനം ഭരണം തുടങ്ങിയ ആദ്യനാളുകൾ മുതൽ കേരളം വിലയിരുത്തിയതാണ്. ഗുണ്ടാ സംസ്കാരത്തിന്റെ പ്രതിനിധിയുടെ കൈയ്യിലേക്കാണ് കേരളഭരണം കടന്നുപോയതെന്ന് അന്ന് കേരളം മനസിലാക്കിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സഭക്കകത്ത് സംസാരിക്കുമ്പോൾ മൈക്ക് ഓഫാക്കുന്നത് നിയമസഭയുടെ ചരിത്രത്തിൽ അപൂർവമാണ്. അതിനർഥം പിണറായി വിജയന്‍റെ തടവറക്കകത്തെ തടവുപുള്ളിയായി സ്പീക്കർ മാറിയിരിക്കുന്നു എന്നതാണെന്നും സുധാകരൻ വ്യക്തമാക്കി. എൻ.ജി.ഒ അസോസിയേഷൻ‌ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranPinarayi Vijayan
News Summary - k sudhakaran attack to pinarayi vijayan
Next Story