Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിഭാഷകർ...

അഭിഭാഷകർ നിയമവ്യവസ്​ഥയെ പരിഹസിക്കുന്നു –എ.കെ ബാലൻ

text_fields
bookmark_border
അഭിഭാഷകർ നിയമവ്യവസ്​ഥയെ പരിഹസിക്കുന്നു –എ.കെ ബാലൻ
cancel

കോഴിക്കോട്: അഭിഭാഷകർ നിയമവ്യവസ്​ഥയെ പരിഹസിക്കുകയാണെന്നും അഭിഭാഷകരെ നിയ​ന്ത്രിക്കാൻ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്നും നിയമമന്ത്രി എ.കെ ബാലന്‍. കോടതി വളപ്പിൽ ​ഒരു പ്രശ്​നമുണ്ടായാൽ അത്​ തീർക്കാൻ ജഡ്​ജിമാർക്ക്​ കഴിയണം. പഞ്ചായത്തിലെ ഒരു പ്രശ്​നം തീർക്കാൻ പഞ്ചായത്ത്​ പ്രസിഡൻറ്​ മതിയാകും.

നിയമനിര്‍മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയും. കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവതരമാണെന്നും ഇൗ നിലയിലേക്ക്​ ഇനി പോകാന്‍ പറ്റില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വഞ്ചിയൂർ ജില്ലാ കോടതിയില്‍ അഭിഭാഷകള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ച സന്ദർഭത്തിലാണ്​ എ.കെ ബാല​െൻറ പ്രസ്​താവന. നേരത്തെ കോടതി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണെന്ന് അഭിഭാഷകര്‍ ധരിക്കരുതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A K Balan
News Summary - a k balan
Next Story