Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സേനയെ...

പൊലീസ് സേനയെ അടിമകളാക്കി, ഇത്ര അധഃപതിച്ച കാലമുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് കെമാൽപാഷ

text_fields
bookmark_border
Justice Kemal pasha
cancel
Listen to this Article

തിരുവനന്തപുരം: പി.സി. ജോർജിനെ വെള്ളപൂശാനില്ലെന്നും അതേസമയം, കഴിഞ്ഞദിവസം അദ്ദേഹത്തിന്​ കോടതി ജാമ്യം അനുവദിച്ചതിനെ താൻ സ്വാഗതം ചെയ്യുന്നെന്നും ജസ്റ്റിസ്​ കെമാൽ പാഷ. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സുയർത്തിയ നടപടിയാണതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

മറ്റൊരു ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ്​ ജോർജിനെ​ വിളിച്ചു വരുത്തിയത്​. ഉച്ചക്ക്​ പീഡന പരാതി കിട്ടി ഒരു മണിക്കൂറിനകം​ കേസ്​ രജിസ്​റ്റർ ചെയ്ത്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ഇതിൽ അസ്വാഭാവികതയുണ്ട്​. ഒരു മണിക്കൂര്‍ കൊണ്ട് എന്തു പ്രാഥമികാന്വേഷണം നടത്താനാകും​?

പൊലീസ്​ ഇത്ര അധഃപതിച്ച കാലമുണ്ടായിട്ടില്ല. പൊലീസിനെ അടിമകളാക്കി. വിമർശിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തിലുണ്ട്​. വിമർശനമെന്നത്​ കലാപമല്ല. വിമർശിച്ചാൽ ഇന്ന്​ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice kemal pashakerala police
News Summary - Justice Kemal Pasha said that the police force has been turned into slave
Next Story