Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എസ്.എൽ: ഗോൾ അടിച്ച്...

ഐ.എസ്.എൽ: ഗോൾ അടിച്ച് കൊച്ചി മെട്രോ, ലക്ഷം കടന്ന് യാത്രക്കാർ

text_fields
bookmark_border
ഐ.എസ്.എൽ: ഗോൾ അടിച്ച് കൊച്ചി മെട്രോ, ലക്ഷം കടന്ന് യാത്രക്കാർ
cancel

കൊ​ച്ചി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഗോ​ൾ മ​ഴ പെ​യ്യി​ച്ച​പ്പോ​ൾ കോ​ള​ടി​ച്ച​ത് കൊ​ച്ചി മെ​ട്രോ​ക്ക്. മ​ത്സ​രം കാ​ണാ​നെ​ത്താ​ൻ കൂ​ടു​ത​ൽ ഫു​ട്ബാ​ൾ പ്രേ​മി​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത​ത് കൊ​ച്ചി മെ​ട്രോ​യെ​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി 12 വ​രെ 1,25,950 പേ​ർ കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. യാ​ത്ര​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ പേ​ർ കൊ​ച്ചി മെ​ട്രോ​യെ ആ​ശ്ര​യി​ക്കു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു.

2023ൽ ​ഇ​തു​വ​രെ 24 ത​വ​ണ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞ​ത്. സെ​പ്റ്റം​ബ​റി​ലെ ശ​രാ​ശ​രി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 91,742 ആ​ണ്. 30 അ​ധി​ക സ​ർ​വി​സു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച കൊ​ച്ചി മെ​ട്രോ ഒ​രു​ക്കി​യ​ത്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.

കൊ​ച്ചി മെ​ട്രോ​യു​ടെ പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സൗ​ക​ര്യ​വും മി​ക​ച്ച രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു. രാ​ത്രി 10 മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം രാ​ത്രി 11.30 വ​രെ മെ​ട്രോ അ​ധി​ക സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കും മ​ത്സ​രം ക​ണ്ട് മ​ട​ങ്ങു​ന്ന ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്കും മെ​ട്രോ സ​ർ​വി​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKochi MetroErnakulam News
News Summary - ISL:passengers cross one lakh in Kochi Metro
Next Story