Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ എസ്​ ബന്ധം:...

​െഎ എസ്​ ബന്ധം: സിറിയയിൽ കൊല്ലപ്പെട്ട അഞ്ചു പേരുടെ ചിത്രം പൊലിസ്​ പുറത്തു വിട്ടു

text_fields
bookmark_border
​െഎ എസ്​ ബന്ധം: സിറിയയിൽ കൊല്ലപ്പെട്ട അഞ്ചു പേരുടെ ചിത്രം പൊലിസ്​ പുറത്തു വിട്ടു
cancel
camera_alt???????? ??????????????? ?????????, ???????, ??.???. ??????, ????????, ???????????? ???????

കണ്ണൂർ: െഎ.എസിൽ ചേർന്ന്​ സിറിയയിൽ കൊല്ലപ്പെട്ട അഞ്ച്​ കണ്ണൂർ സ്വദേശികളുടെ ചിത്രങ്ങൾ പൊലീസ്​ പുറത്തുവിട്ടു. കണ്ണൂർ ചാലാട്​ സ്വദേശി ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറ സ്വദേശി  റിഷാൽ (30), പാപ്പിനിശ്ശേരി പഴഞ്ചിറപ്പള്ളിയിലെ ടി.വി. ഷമീർ (45),  ഷമീറി​​​െൻറ മൂത്ത മകൻ സൽമാൻ (20), കമാൽപീടികയിലെ  മുഹമ്മദ്​ ഷാജിൽ (25) എന്നിവർ​ കൊല്ലപ്പെട്ടതായാണ്​ പൊലീസ്​ പുറത്തുവിട്ടത്​​. 

പല കാലങ്ങളിലായി നാട്ടിൽ നിന്ന്​ പോയതാണിവരെന്നും പിന്നീട്​  സിറിയയിൽ എത്തുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. കണ്ണൂരിൽ നിന്ന്​ ആകെ 15  പേരാണ്​ ​െഎ.എസിൽ ചേരുന്നതിന്​ സിറിയയിലേക്ക്​ പോയതെന്ന്​  പൊലീസ്​ പറയുന്നു. ഇതിൽ അഞ്ചുപേരെ പൊലീസ്​ അറസ്​റ്റ്​  ചെയ്​തിരുന്നു. കൊല്ലപ്പെട്ട അഞ്ചുപേർക്കു പുറമെ അഞ്ചുപേർ  ഇപ്പോഴും സിറിയയിലാണുള്ളത്​. കണ്ണൂരിലെ ​ െഎ.എസ്​ കേസുകൾ എൻ.​െഎ.എ ഏറ്റെടുക്കുമെന്ന്​ ജില്ല പൊലീസ് ​ചീഫ്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഇതു  സംബന്ധിച്ച്​ വകുപ്പുതല നടപടികൾ നടക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. 

മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ്​ (26),  മയ്യിൽ ചെക്കിക്കുളം പള്ളിയത്ത്​ പണ്ടാരവളപ്പിൽ കെ.വി. അബ്​ദുൽ റസാക്ക്​ (24), മുണ്ടേരി പടന്നോട്ട്​മെട്ട എം.വി. ഹൗസിൽ  എം.വി. റാഷിദ് ​(23), തലശ്ശേരി ചിറക്കര എസ്​.എസ്​ റോഡ്​  തൗഫീഖിലെ യു.കെ. ഹംസ(57), തലശ്ശേരി ചേറ്റംകുന്ന്​  സൈനാസിൽ മനോഫ്​ റഹ്​മാൻ (42) എന്നിവരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ​ അറസ്​റ്റ്​ ചെയ്​തിരുന്നു.  

അഞ്ചുപേർ കൊല്ലപ്പെട്ടുവെന്ന വിവരം ഇവരും പൊലീസിനോട്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ചിലർ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചതായി ഇവരുടെ ബന്ധുക്കളും പൊലീസിന്​​ കൈമാറിയിട്ടുണ്ട്​. അതിനിടെ  കേസന്വേഷണം ശക്​തിപ്പെടുത്തുന്നതിന്​  പൊലീസ്​ ശ്രമം തുടങ്ങി.  ഇതിനായി പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയിട്ടുണ്ട്​. ജില്ല പൊലീസ്​ മേധാവി ജി.  ശിവവിക്രത്തി​​​െൻറ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈ.എസ്​.പി  പി.പി. സദാനന്ദനാണ്​ അന്വേഷണ ചുമതല. റിമാൻഡിലുള്ളവരെ കസ്​റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം  ചെയ്യുന്നതിനാണ്​ നീക്കം. 

എൻ.​െഎ.എ അന്വേഷണത്തിന്​ ഒരുങ്ങുന്നു 
കൊ​ച്ചി: ​​െഎ.​എ​സ്​ ബ​ന്ധം സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​രെ ക​ണ്ണൂ​രി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത കേ​സി​ൽ എ​ൻ.​െ​എ.​എ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. യു.​എ.​പി.​എ പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. ഇ​തി​​ന്മേ​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മ​റു​പ​ടി ന​ൽ​കു​ന്ന മു​റ​ക്ക്​ അ​ന്വേ​ഷ​ണം ഏ​െ​റ്റ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ എ​ൻ.​െ​എ.​എ കൊ​ച്ചി യൂ​നി​റ്റ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. അ​റ​സ്​​റ്റി​ലാ​യ ത​​ല​​ശ്ശേ​​രി ചി​​റ​​ക്ക​​ര എ​​സ്.​​എ​​സ്​ റോ​​ഡ്​ തൗ​​ഫീ​​ഖി​​​ലെ യു.​​കെ. ഹം​​സ (57), ത​​ല​​ശ്ശേ​​രി ചേ​​റ്റം​​കു​​ന്ന്​ ​ൈസ​​നാ​​സി​​ൽ മ​​നോ​​ഫ്​ റ​​ഹ്​​മാ​​ൻ (42), മു​​ണ്ടേ​​രി കൈ​​പ്പ​​ക്ക​​യി​​ൽ മി​​ഥി​​ലാ​​ജ്​ (26), മ​​യ്യി​​ൽ​ ചെ​​ക്കി​​ക്കു​​ളം പ​​ള്ളി​​യ​​ത്ത്​ പ​​ണ്ടാ​​ര​​വ​​ള​​പ്പി​​ൽ കെ.​​വി. അ​​ബ്​​​ദു​​ൽ റ​​സാ​​ഖ്​ (24), മു​​ണ്ടേ​​രി പ​​​ട​​ന്നോ​​ട്ട്​​​മെ​​ട്ട എം.​​വി ഹൗ​​സി​​ൽ എം.​​വി. റാ​​ഷി​​ദ്​ (23) എ​ന്നി​വ​ർ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്. 

സി​റി​യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഏ​താ​നും മ​ല​യാ​ളി​ക​ളെ ത​ട​ഞ്ഞ്​​ തി​രി​ച്ച​യ​ച്ച​താ​യി നേ​ര​ത്തേ എ​ൻ.​െ​എ.​എ​ക്ക്​ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ക​ണ്ണൂ​ർ കൂ​ടാ​ളി സ്വ​ദേ​ശി ദാ​റു​ൽ ഷ​റ​ഫി​ൽ ഷാ​ജ​ഹാ​ൻ എ​ന്ന മു​ഹ​മ്മ​ദ്​ ഇ​സ്​​മാ​യി​ൽ മു​ഹ്​​യി​ദ്ദീ​നെ നേ​ര​ത്തേ എ​ൻ.​െ​എ.​എ ഡ​ൽ​ഹി​യി​ൽ​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. വ്യാ​ജ പാ​സ്​​പോ​ർ​ട്ടി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ തു​ർ​ക്കി​യി​ൽ പി​ടി​യി​ലാ​യ ഇ​യാ​ൾ ഇ​പ്പോ​ൾ എ​ൻ.​െ​എ.​എ ഡ​ൽ​ഹി യൂ​നി​റ്റി​​െൻറ ക​സ്​​റ്റ​ഡി​യി​ലാ​ണ്. ക​ണ്ണൂ​രി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളെ പൊ​ലീ​സ്​ ഇ​പ്പോ​ൾ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. ചോ​ദ്യം ചെ​യ്​​താ​ൽ കേ​സ്​ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ൻ.​െ​എ.​എ​ക്ക്​ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്​ നി​യ​മ ത​ട​സ്സ​മു​ണ്ടാ​കും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ.​െ​എ.​എ അ​ന്വേ​ഷ​ണ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കു​ം​വ​രെ ക​സ്​​റ്റ​ഡി​​യി​ലെ ചോ​ദ്യം ചെ​യ്യ​ൽ ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നാ​ണ്​ വി​വ​രം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisniakerala newsisis keralamalayalam newskannur relation
News Summary - isis kannur relation
Next Story