Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ചടിയിൽ അടിപതറി...

അച്ചടിയിൽ അടിപതറി അക്ഷരനഗരി

text_fields
bookmark_border
അച്ചടിയിൽ അടിപതറി അക്ഷരനഗരി
cancel
camera_alt

representational image

കോട്ടയം: അക്ഷരനഗരിയിൽനിന്ന് അച്ചടിശാലകൾ അപ്രത്യക്ഷമാകുന്നു. മഷിയുടെയും അസംസ്കൃത വസ്തുക്കളുടെയും വിലവർധന, കോവിഡ്കാലത്ത് അച്ചടി സംരംഭത്തിനുണ്ടായ ഉലച്ചിൽ, പലവിധത്തിലുള്ള വ്യാജപ്രാരണങ്ങൾ തുടങ്ങിയവ അച്ചടിശാലകളുടെ പതനത്തിന് ആഘാതം വർധിപ്പിച്ചു.

ആരംഭകാലത്ത് ജില്ലയിൽ 400ഓളം അച്ചടിശാലകൾ ഉണ്ടായിരുന്നു. ക്രമേണ 150 ആയി ചുരുങ്ങി. ഡിജിറ്റൽ പ്രിന്‍റിങ്, മൾട്ടികളർ, ബ്ലാക്ക് ആൻഡ് വൈറ്റ് പോലുള്ള സാങ്കേതികതയിലേക്ക് മാറിച്ചിന്തിച്ചവർ നിലനിൽക്കുകയും അല്ലാത്തവർക്ക് പ്രസുകൾ പൂട്ടേണ്ടതായും വന്നു.

കോവിഡ് കാലയളവിൽ പരമ്പരാഗത പ്രസുകൾ ഡിജിറ്റൽ പ്രസിലേക്ക് ചുവടുമാറ്റാൻ കഴിയാത്ത അവസ്ഥയിലായി. ഇറക്കുമതി പേപ്പറുകൾക്ക് വില വർധിച്ചതോടെ അച്ചടിയുടെ ഡിമാൻഡ് കുറഞ്ഞു. മഷിക്കും പ്ലേറ്റുകൾക്കും ഒരുവർഷത്തിനിടെ ഇരട്ടി വില വർധനയാണ് ഉണ്ടായത്.

മേഖലയെ സംബന്ധിച്ചുള്ള വ്യാജപ്രചാരണങ്ങളും തിരിച്ചടിയാണ്. പേപ്പർ വ്യവസായം വനനശീകരണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അണിയറയിൽ ശക്തമാണ്. എന്നാൽ, എട്ടുതവണ റീസൈക്ലിങ് ചെയ്ത ഉൽപന്നമാണ് പേപ്പർ.

ഇവ നിർമിക്കുന്ന സംസ്ഥാനങ്ങളിൽ 15 വർഷം ഇടവിട്ട് യൂകാലിപറ്റ്സ്, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങൾ ഏക്കറോളം വെച്ചുപിടിപ്പിച്ച് പരിപാലിക്കുകയും ഇതിനാൽ വനവത്കരണമാണ് നടക്കുന്നതെന്ന് കേരള പ്രിന്‍റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് പി. അശോക് കുമാർ പറഞ്ഞു.

കടബാധ്യതകൾക്ക് ആശ്വാസമായി മൊറട്ടോറിയം വഴി ആനുകൂല്യങ്ങൾ ലഭിച്ചെങ്കിലും മിക്ക സംരംഭകരുടെയും രണ്ടുവർഷം മുമ്പുള്ള കടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങൾ 'പേപ്പർലെസ് ഓഫിസു'കൾ ആയി പരിഷ്കരണം നടത്തിയത് അച്ചടി വ്യവസായത്തിന് തിരിച്ചടിയായി.

കൂടാതെ ഡെയറി, കലണ്ടർ തുടങ്ങിയവ അച്ചടിക്കുന്നത് കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടതോടെ പ്രഹരം ഇരട്ടിയായി. കത്തുകളും ബില്ലുകളും ഇ-മെയിൽ വഴി കൈമാറി തുടങ്ങിയത് മുതൽ ലെറ്റർപാഡ്, രസീത് തുടങ്ങിയവ കുറയാൻ കാരണമായി.

അച്ചടിക്ക് ഉപയോഗിക്കുന്ന മഷിയിൽ കെമിക്കൽ സാന്നിധ്യം ആരോപിച്ച് പൊലൂഷൻ കൺട്രോൾ ബോർഡ് ഗ്രീൻ കാറ്റഗറിയിലുണ്ടായിരുന്ന എല്ലാ അച്ചടി സ്ഥാപനങ്ങളെയും ഓറഞ്ച് കാറ്റഗറിയിലേക്ക് താഴ്ത്തിയിരുന്നു. പുതുതായി അച്ചടി യൂനിറ്റ് ആരംഭിക്കാൻ നൂറുകൂട്ട് നൂലാമാലകൾ ഇതിനാൽ തരണം ചെയ്യേണ്ടതുണ്ട്.

ക്ഷയിച്ചുവരുന്ന അച്ചടിയുടെ പൈതൃകത്തിനെയും പൂട്ടുവീഴുന്ന പ്രസുകളെയും നോക്കി മൂകവിശ്രമത്തിലാണ് ബെഞ്ചമിൻ ബെയ്ലി അക്ഷരനഗരിയിൽ സ്ഥാപിച്ച പ്രഥമ അച്ചടിയന്ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inkpricehikeplates
News Summary - Ink and plates have doubled in price in a year
Next Story