Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​താ​വി​നെ​യും...

പി​താ​വി​നെ​യും മ​ക​ളെ​യും കു​ത്തിയ സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
പി​താ​വി​നെ​യും മ​ക​ളെ​യും കു​ത്തിയ സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ
cancel

അ​മ്പ​ല​വ​യ​ൽ: കു​റ്റി​ക്കൈ​ത​യി​ൽ പി​താ​വി​നെ​യും മ​ക​ളെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. തോ​മാ​ട്ടു​ച്ചാ​ൽ ക​ട​ൽ​മാ​ട് കൂ​ട്ടാ​ള ഹൗ​സി​ൽ ഷോ​ബി​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. ഷോ​ബി​ഷി​ന്റെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം വാ​ട​ക ന​ൽ​കാ​ത്ത​തും വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​ക്കൊ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വൈ​കീ​ട്ട് ഓ​ട്ടോ​യു​മാ​യി നി​ഷ​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഷോ​ബി​ഷ് നി​ഷ​യു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ പി​താ​വ് പൗ​ലോ​സി​നെ​യും പ്ര​തി കു​ത്തി. ഗു​രു​ത​ര പ​രി​ക്കേ​റ്റ പൗ​ലോ​സ്, മ​ക​ൾ നി​ഷ എ​ന്നി​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbingaccusedarrested
News Summary - Incident of stabbing father and daughter: Accused arrested
Next Story