Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.സി.യു പീഡനം: ചീഫ്...

ഐ.സി.യു പീഡനം: ചീഫ് നഴ്സിങ് ഓഫിസറെയും നഴ്സിങ് സൂപ്രണ്ടിനെയും സ്ഥലംമാറ്റിയെന്ന് സൂചന

text_fields
bookmark_border
Kozhikode medical college
cancel
camera_alt

കോഴിക്കോട് മെഡിക്കല്‍ കോളേ‍ജ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ലെ അ​തി​ജീ​വി​ത​യെ ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ന​ഴ്സി​ങ് ഓ​ഫി​സ​റെ​യും ന​ഴ്സി​ങ് സൂ​പ്ര​ണ്ടി​നെ​യും സ്ഥ​ലം​മാ​റ്റി​യ​താ​യി സൂ​ച​ന.

ചീ​ഫ് ന​ഴ്സി​ങ് ഓ​ഫി​സ​റെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ന​ഴ്സി​ങ് സൂ​പ്ര​ണ്ടി​നെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​മാ​ണ് സ്ഥ​ലം മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് വി​ശ​ദീ​ക​ര​ണം​പോ​ലും ചോ​ദി​ക്കാ​തെ സ്ഥ​ലം​മാ​റ്റം. ഇ​തേ വി​ഷ​യ​ത്തി​ൽ സീ​നി​യ​ർ ന​ഴ്സി​ങ് ഓ​ഫി​സ​ർ പി.​ബി. അ​നി​ത​യെ ഇ​ടു​ക്കി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

അ​നി​ത ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് ര​ണ്ടു മാ​സ​ത്തേ​ക്ക് സ്റ്റേ ​സ​മ്പാ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് ര​ണ്ടു​മാ​സ​ത്തി​ന​കം അ​നി​ത​യു​ടെ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്ക​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode medical collegesexual harassment
News Summary - ICU sexual harassment: Chief nursing officer and nursing superintendent transferred
Next Story