Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂട്ടറിൽ സഞ്ചരിച്ച...

സ്കൂട്ടറിൽ സഞ്ചരിച്ച ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; യുവതിക്ക് ഗുരുതര പൊള്ളൽ

text_fields
bookmark_border
chethala attack case
cancel

ചേർത്തല: സ്കൂട്ടറിൽ സഞ്ചരിച്ച ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്‍റെ ശ്രമം. ചേർത്തല കടക്കരപ്പിള്ളി സ്വദേശിനി ആരതി (32) യെ കൊലപ്പെടുത്താനാണ് ഭർത്താവ് ശ്യാംജിത്ത് ശ്രമിച്ചത്.

ഗുരുതര പൊള്ളലേറ്റ ആരതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്. രാവിലെ ചേർത്തല ജനറൽ ആശുപത്രിക്ക് പിറകിലുള്ള മോർച്ചറി റോഡിലാണ് സംഭവം.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഓഫീസിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ആരതിയെ തടഞ്ഞു നിർത്തി ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolfire
News Summary - Husband pours petrol on his wife who was traveling on a scooter and sets her on fire in cherthala
Next Story