Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയുടെ കൈകൾ...

യുവതിയുടെ കൈകൾ വെട്ടിമാറ്റിയ ഭർത്താവ് അറസ്റ്റിൽ; കൈകൾ തുന്നിചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുന്നു

text_fields
bookmark_border
യുവതിയുടെ കൈകൾ വെട്ടിമാറ്റിയ ഭർത്താവ് അറസ്റ്റിൽ; കൈകൾ തുന്നിചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുന്നു
cancel

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയുടെ കൈകൾ വെട്ടിമാറ്റിയ ഭർത്താവ് അറസ്റ്റിൽ. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിജയന്‍റെ മകൾ വിദ്യയാണ് (26) ശനിയാഴ്ച രാത്രി ഭർത്താവിന്‍റെ ആക്രമണത്തിന് ഇരയായത്. യുവതിയുടെ അച്ഛനും വെട്ടേറ്റിരുന്നു. കഴിഞ്ഞ കുറെനാളായി സന്തോഷും വിദ്യയും അകന്ന് കഴിയുകയാണ്. വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.

വിദ്യയുടെ കൈകൾ തുന്നിചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെവെച്ചും മറ്റേ കൈയുടെ കൈപ്പത്തിയുമാണ് അറ്റുപോയത്. ഗുരുതര പരിക്കേറ്റ വിദ്യയെയും അച്ഛൻ വിജയനെയും തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വടിവാൾ ഉപയോഗിച്ചാണ് അതിക്രമം നടത്തിയത്. വിദ്യയുടെ തലയിലും വെട്ടേറ്റിട്ടുണ്ട്. വിദ്യയുടെ അച്ഛന് പിറകിലാണ് വെട്ടേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbandwife attacked
News Summary - Husband arrested for attacking wife
Next Story