Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളവും...

ശമ്പളവും ഇൻക്രിമെന്‍റുമടക്കം തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ശമ്പളവും ഇൻക്രിമെന്‍റുമടക്കം തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം -മനുഷ്യാവകാശ കമീഷൻ
cancel

തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശ്ശികയും രണ്ടു വർഷമായി തടഞ്ഞു വെച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്ന്​ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ്​ ഓഫിസർ വി.എസ്. ഗായത്രിയുടെ പരാതിയിലാണ് ഉത്തരവ്.

തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്ന് 2022 ജൂൺ രണ്ടിന് ആരോഗ്യ വകുപ്പ് ഡയറക്ടർ കമീഷന് ഉറപ്പു നൽകിയിരുന്നു. അതു​ പാലിച്ചില്ലെന്ന് കമീഷൻ കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryhuman rights commissionincrement
News Summary - Human Rights Commission order to health department
Next Story