Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹണി ട്രാപ്: യുവതിയും...

ഹണി ട്രാപ്: യുവതിയും സുഹൃത്തും പണം വാങ്ങാൻ എത്തിയപ്പോൾ പിടിയിൽ

text_fields
bookmark_border
ഹണി ട്രാപ്: യുവതിയും സുഹൃത്തും പണം വാങ്ങാൻ എത്തിയപ്പോൾ പിടിയിൽ
cancel
camera_alt

മുബഷിറ ജുമൈല, അർഷദ് ബാബു

തി​രൂ​ര​ങ്ങാ​ടി (മ​ല​പ്പു​റം): ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് സ്വ​ദേ​ശി​യും കോ​ട്ട​ക്ക​ലി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ മു​ബ​ഷി​റ ജു​മൈ​ല (24), സു​ഹൃ​ത്ത് മു​ക്കം സ്വ​ദേ​ശി അ​ർ​ഷ​ദ് ബാ​ബു (30) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കൊ​ണ്ടോ​ട്ടി പെ​രു​വ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ​രാ​തി​ക്കാ​ര​ന്റെ ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ൽ മു​ബ​ഷി​റ ജു​മൈ​ല കു​റ​ച്ചു​കാ​ലം റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് ഗ​ർ​ഭി​ണി​യാ​യെ​ന്നും തു​ട​ർ​ന്ന് അ​ബോ​ർ​ഷ​ൻ ന​ട​ത്തി​യെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 15 ല​ക്ഷം രൂ​പ വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് യു​വ​തി​യും സു​ഹൃ​ത്തും പി​ടി​യി​ലാ​യ​ത്.

നി​ര​ന്ത​ര​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കൊ​ള​പ്പു​റ​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ വെ​ച്ച് പ​രാ​തി​ക്കാ​ര​ൻ 50,000 രൂ​പ യു​വ​തി​ക്ക് ന​ൽ​കി​യി​രു​ന്നു. ബാ​ക്കി പ​ണം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വാ​വ് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കു​ക​യും കേ​സ് തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

ബാ​ക്കി തു​ക ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും യു​വാ​വ് പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ വി​ളി​ച്ചു​വ​രു​ത്തി കോ​ഹി​നൂ​രി​ൽ വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honey trap
News Summary - honey trap Woman and her friend caught when they came to collect money
Next Story