Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹയർ സെക്കൻഡറിക്കൊപ്പം...

ഹയർ സെക്കൻഡറിക്കൊപ്പം ഹൈസ്കൂൾ പരീക്ഷ; തീരുമാനം പിൻവലിച്ചു

text_fields
bookmark_border
ഹയർ സെക്കൻഡറിക്കൊപ്പം ഹൈസ്കൂൾ പരീക്ഷ; തീരുമാനം പിൻവലിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പി​ൻ​വ​ലി​ച്ചു. ഇ​തി​ന​നു​സ​രി​ച്ച്​ സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി. എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​​ ന​ട​ത്തു​ക. മാ​ർ​ച്ച്​ 14ന്​ ​ന​ട​ത്താ​നി​രു​ന്ന എ​ട്ടാം ക്ലാ​സി​ലെ ക​ലാ​കാ​യി​ക പ്ര​വൃ​ത്തി പ​രി​ച​യ പ​രീ​ക്ഷ മാ​ർ​ച്ച്​ 16ലേ​ക്കും 16ലെ ​എ​ട്ടാം ക്ലാ​സ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ പ​രീ​ക്ഷ 14ലേ​ക്കും മാ​റ്റി. മാ​ർ​ച്ച്​ 27ലെ ​ഒ​മ്പ​താം ക്ലാ​സ്​ പ​രീ​ക്ഷ രാ​വി​ലെ​യാ​ണ്​ ന​ട​ത്തു​ക. ഹൈ​സ്കൂ​ളു​ക​ളോ​ട്​ ചേ​ർ​ന്ന​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൽ.​പി, യു.​പി സ്കൂ​ളു​ക​ളി​ൽ മാ​ർ​ച്ച്​ 18 മു​ത​ൽ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ 15ന്​ ​ആ​രം​ഭി​ക്കും.

ഹൈ​സ്കൂ​ളു​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള എ​ൽ.​പി, യു.​പി സ്കൂ​ളു​ക​ളി​ലെ പ​രീ​ക്ഷ ടൈം​ടേ​ബി​ളി​ൽ മാ​റ്റ​മി​ല്ല. മാ​ർ​ച്ച്​ അ​ഞ്ച്​ മു​ത​ലാ​ണ്​ പ​രീ​ക്ഷ. ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്​ എ​ൽ.​പി, യു.​പി അ​ധ്യാ​പ​ക​രെ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്ക​രു​തെ​ന്ന്​ സ​ർ​ക്കു​ല​റി​ലു​ണ്ട്. എ​ൽ.​പി, യു.​പി ചേ​ർ​ന്നു​ള്ള ഹൈ​സ്കൂ​ളു​ക​ളി​ൽ ഒ​ന്നു​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യു​ള്ള പ​രീ​ക്ഷ​ക്ക്​​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ക്ലാ​സ്​ മു​റി​ക​ളും ഉ​പ​യോ​ഗി​ക്കാം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ സ​മ​യ​ത്തു​ത​ന്നെ എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ൾ​ക്ക്​ വാ​ർ​ഷി​ക പ​രീ​ക്ഷ നി​ശ്ച​യി​ച്ച ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher SecondaryKerala NewsHigh School Examination
News Summary - High School Examination with Higher Secondary; The decision was withdrawn
Next Story