Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ സർവിസിന്​...

ഹജ്ജ്​ സർവിസിന്​ ഇത്തവണ​  ചെറുവിമാനങ്ങൾ: പ്രതിഷേധമുയരുന്നു 

text_fields
bookmark_border
ഹജ്ജ്​ സർവിസിന്​ ഇത്തവണ​  ചെറുവിമാനങ്ങൾ: പ്രതിഷേധമുയരുന്നു 
cancel

മ​ല​പ്പു​റം: നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഇ​ത്ത​വ​ണ ഹ​ജ്ജ്​ സ​ർ​വി​സി​ന്​ ചെ​റി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ മാ​ത്രം അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ 450 പേ​രെ കൊ​ണ്ടു​പോ​കാ​വു​ന്ന വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ദി​നേ​ന ര​ണ്ട്​ സ​ർ​വി​സാ​ണ്​ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ 300 പേ​രെ കൊ​ള്ളു​ന്ന ചെ​റി​യ വി​മാ​ന​ങ്ങ​ൾ​ക്കാ​ണ്​ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ദി​നേ​ന മൂ​ന്ന്​ സ​ർ​വി​സു​ക​ളാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. 

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 12,000ത്തി​ൽ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രാ​ണ്​ ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​ത്. ഇ​ത്ര​യും പേ​ർ​ക്ക്​ ചെ​റി​യ വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ കൂ​ടു​ത​ൽ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​മെ​ന്നാ​ണ്​ ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്. വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ഹ​ജ്ജ്​ വി​മാ​ന​ങ്ങ​ൾ നെ​ടു​മ്പ​ാ​ശ്ശേ​രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. 

ക​രി​പ്പൂ​രി​ൽ റ​ൺ​വേ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്​ ശേ​ഷ​വും ഹ​ജ്ജ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ല്ല. സാ​േ​ങ്ക​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​യി​രു​ന്നു ഇ​ത്​ നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ലി​പ്പോ​ൾ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ചെ​റി​യ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യ​തി​ന്​ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടി​ല്ല. സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ ചെ​റി​യ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.

നെ​ടു​മ്പാ​ശ്ശേ​രി​യേ​ക്കാ​ൾ വ​ലി​യ വി​മാ​ന​ത്താ​വ​ളം ക​ണ്ണൂ​രി​ൽ അ​ടു​ത്ത വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​േ​താ​ടെ ഹ​ജ്ജ്​ ക്യാ​മ്പ്​ ഇ​വി​ടേ​ക്ക്​ മാ​റാ​നു​ള്ള സാ​ധ്യ​ത​യും ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flighthajj 2017
News Summary - Hajj Service center allowed small flights in Karipur Airport
Next Story