Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ യാത്ര...

ഹജ്ജ്​ യാത്ര റദ്ദാക്കുന്നവർക്ക്​ മുഴുവൻ തുകയും തിരിച്ചുനൽകുന്നു

text_fields
bookmark_border
ഹജ്ജ്​ യാത്ര റദ്ദാക്കുന്നവർക്ക്​ മുഴുവൻ തുകയും തിരിച്ചുനൽകുന്നു
cancel

കോ​ഴി​ക്കോ​ട്​: സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ന​ട​പ​ടി​ക​ൾ  താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ  യാ​ത്ര റ​ദ്ദാ​ക്കു​ന്ന അ​പേ​ക്ഷ​ക​ർ​ക്ക്​ അ​ട​ച്ച​തു​ക തി​രി​ച്ചു​ന​ൽ​കും. ഇ​തു​സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ചീ​ഫ്​ എ​ക്​​സി. ഓ​ഫി​സ​ർ ഡോ. ​മ​ഖ്​​സൂ​ദ്​ അ​ഹ​മ്മ​ദ്​ ഖാ​​െൻറ അറിയിപ്പ്​ ല​ഭി​ച്ച​താ​യി സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ന്ത്യ​യി​ൽ ​നി​ന്ന്​ ഹ​ജ്ജ്​ വി​മാ​ന സ​ർ​വി​സ്​ ജൂൺ മ​ധ്യ​​ത്തോ​ടെ ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ  കോ​വി​ഡ്​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി സൗ​ദി​ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. മാ​ർ​ച്ച്​ 13ന്​ ​ല​ഭി​ച്ച അ​വ​സാ​ന അ​റി​യി​പ്പി​ൽ കോ​വി​ഡ്​ മൂലം ഒരു​ക്ക​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട്​ മ​റ്റ്​​ അ​റി​യി​പ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല.  

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ജ്ജ്​ ന​ട​ക്കാ​നി​ട​യി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​യ​തി​നാ​ലാ​ണ്​  തു​ക തി​രി​ച്ചു​ന​ൽ​കുന്നത്​. റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്ക്​ അ​പേ​ക്ഷ​​ഫോ​റ​ത്തി​ലെ അ​ക്കൗ​ണ്ടിലേ​ക്കാ​ണ്​ പ​ണം ന​ൽ​കു​ക​. ഹ​ജ്ജ്​ ക​മ്മി​റ്റി സൈ​റ്റി​ലു​ള്ള ഫോ​മി​ലാ​ണ്​ റ​ദ്ദാ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ഈ ​വ​ർ​ഷം​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ണ്​അ​ട​ച്ച​ത്. അ​​തേ​സ​മ​യം, റ​ദ്ദാ​ക്കാ​ൻ ​ അ​പേ​ക്ഷി​ക്കാ​ത്ത​വ​രു​ടെ സം​ഖ്യ എ​ന്തു​ ചെ​യ്യു​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ ഇ​ല്ല.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഈ​വ​ർ​ഷം ര​ണ്ടു​ ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് 11,000 പേ​ർ.  ഇത്തവണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും അ​ടു​ത്ത ത​വ​ണ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന്​ സം​സ്​​ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടുണ്ടെന്ന്​​ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajj committeemalayalam newsHajj 2020full refundc muhammed faisy
News Summary - Hajj Committee announces full refunds-kerala
Next Story