Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടകൾ മുളകൊണ്ട്​,...

കുട്ടകൾ മുളകൊണ്ട്​, വല്ലങ്ങൾ  ഒാലയാൽ...സംഗതി ജോറായി

text_fields
bookmark_border
കുട്ടകൾ മുളകൊണ്ട്​, വല്ലങ്ങൾ  ഒാലയാൽ...സംഗതി ജോറായി
cancel

തൃശൂർ: കലോത്സവേദിയിൽ ഹരിത ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. പ്രധാനവേദിക്കു സമീപം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്‌ , വി.എം.സുധീരൻ എന്നിവർ ചേർന്ന് മുളങ്കുട്ടകൾ ഏറ്റുവാങ്ങി. ഹരിത പ്രോട്ടോക്കോൾ പ്രചാരണാർഥം നിർമിച്ച മുളങ്കുടിലുകളും സന്ദർശിച്ചു. ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്​.എസ്​ വളൻറിയർമാരാണ് കലോത്സവ വേദികളിലെ മാലിന്യം സംഭരിക്കാനുള്ള മുളക്കുട്ടകളും ഓലകൊണ്ടുള്ള വല്ലങ്ങളും നിർമിച്ചത്. മുളയുടെ 300 ഗ്ലാസുകളാണ് സംഭാര വിതരണത്തിന്​ ഉപയോഗിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, ഗ്രീൻ പ്രോട്ടോക്കോൾ കൺവീനർ ടോണി അഗസ്​റ്റിൻ, വി.എച്ച്.എസ്.ഇ മേഖല അസി. പ്രഫ. ഡോ.ലീന രവിദാസ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMALAYALM NEWSkalolsavam 2018green kalolsavamThrissur News
News Summary - green kalaolsavam-Kerala news
Next Story