Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സാലറി...

'സാലറി ചലഞ്ചി'നില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

text_fields
bookmark_border
Transsfer-Salary-Challenge
cancel

തിരുവനന്തപുരം: വീട്ടിലെ പരാധീനത മൂലം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്​ നൽകാൻ കഴിയില്ലെന്ന്​ വാട് ​സ്​ആപ്​ ഗ്രൂപ്പിൽ സന്ദേശമിട്ട സെക്ര​േട്ടറിയറ്റിലെ ഭരണപക്ഷാനുകൂലിയായ ധനവകുപ്പ്​ ജീവനക്കാര​ന്​ സ്​ഥലംമാറ്റം. സി.പി.എം അനുകൂല സർവിസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവും സെക്‌ഷൻ ഒാഫിസറുമായ കെ.എസ്. അനിൽരാജിനെയാണ്​ പോസ്​റ്റിട്ട്​ മണിക്കൂറുകൾക്കകം സ്​ഥലംമാറ്റിയത്​.

മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘സാലറി ചലഞ്ചി’ലേക്ക്​ ത​​​െൻറ ശമ്പളം നൽകാനാകില്ലെന്നും പകരം സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നും ധനവകുപ്പ്​ ജീവനക്കാരുടെ വാട്‌സ്​ആപ്​ ഗ്രൂപ്പിലാണ്​ അനിൽ രാജ്​ അറിയിച്ചത്​. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലെ പെൻഷൻ വിഭാഗത്തിലേക്കാണ്​ മാറ്റം​. ഇയാൾക്കെതിരെ സംഘടനാതലത്തിൽ നടപടിയുണ്ടാകുമെന്നുമറിയുന്നു.

കഴിഞ്ഞദിവസം രാവിലെയാണ്​ ‘ഫിനാൻസ് ഫ്രണ്ട്​സ്​’ എന്ന ഗ്രൂപ്പിൽ അനിൽരാജ് സന്ദേശം പോസ്​റ്റ്​ ചെയ്​തത്​. ‘മാസശമ്പള ചലഞ്ചിന്​ പിന്തുണ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരെ പുച്ഛിക്കരുത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്’ എന്നായിരുന്നു സന്ദേശം. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളെത്തി.

സംഗതി കൈവി​െട്ടന്ന്​ മനസ്സിലാക്കിയ അനിൽരാജ് നിസ്സഹായത വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. അത്​ ഇരട്ടി ‘പണി’യായെന്ന്​ മാത്രം. ‘32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണ്​ ഞാൻ. പക്ഷേ, ഇക്കുറി എ​​​െൻറ പരമാവധി ഞാനും എ​​​െൻറ കുട്ടികളും വീട്ടുകാരും ചേർന്ന്​ ചെയ്തു. സാലറി ചലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എ​േൻറത്​. കഴിവില്ല. അതു തന്നെ ഉത്തരം. എനിക്കും ഭാര്യക്കും സാലറി ചലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, പരാധീനതകൾ അതിന്​ വിലങ്ങിടുന്നു. അതുകൊണ്ട്​ ഭാര്യ ചലഞ്ച് ഏറ്റെടുത്തു. പകരം ഞാൻ ‘നോ’ പറഞ്ഞു. ഞാൻ ഇതിന് എതിരാണെന്ന മട്ടിൽ പറഞ്ഞു നടക്കുന്നുണ്ട്​. അതു വേണ്ട. കാരണം ഇത‌്​ ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സർക്കാർ. എന്നും അതിനൊപ്പം മാത്രം’ -അനിൽരാജ്​ ത​​​െൻറ സർക്കാർ അനുകൂല നിലപാടും​ വ്യക്​തമാക്കുന്നുണ്ട്​.

എന്നാൽ, മണിക്കൂറുകൾക്കകം അദ്ദേഹത്തെ സ്​ഥലംമാറ്റി ഉത്തരവിറങ്ങി. എന്നാൽ, ‘നോ’ പറഞ്ഞതിനല്ല സ്ഥലം മാറ്റിയതെന്നാണ് ധനവകുപ്പ്​ വിശദീകരണം. സി.പി.എമ്മി​​​െൻറ സജീവപ്രവർത്തകനായ അനിൽരാജ്​ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയിരുന്നു. അതിനുപുറമെ ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിൽ മക്കൾക്കൊപ്പം എത്തി സജീവമായി പ്രവർത്തിക്കുകയും ചെയ്​തു. ഇതുസംബന്ധിച്ച ചിത്രങ്ങളും ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsSalary challengeGovt.Employee
News Summary - Govt.Employee Transferred on Salary Challenge-Kerala News
Next Story