Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവിക്കാന്‍...

ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന്​ പൊമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി

text_fields
bookmark_border
ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന്​ പൊമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി
cancel
camera_alt??????? ??????????????
മൂ​ന്നാ​ർ: ത​ന്നെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കാ​ൻ ഒ​രു​ങ്ങി പൊ​മ്പി​ളൈ ഒ​രു​മൈ നേ​താ​വ് ഗോ​മ​തി അ​ഗ​സ്​​റ്റി​ൻ. ജ​ന​പ്ര​തി​നി​ധി​യാ​യ ത​ന്നെ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ൻ പോ​ലും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് രാ​ഷ്​​ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്​​ഥ​രും പെ​രു​മാ​റു​ന്ന​തെ​ന്നു​മാ​ണ്​ പ​രാ​തി. ഇ​തി​ല്‍ മ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ല്‍കു​ന്ന​ത്. ദേ​വി​കു​ളം ​​ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​ണ്​ ഗോ​മ​തി.

രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​വും ഉ​ദ്യോ​ഗ​സ്ഥ​രും പ​ക​വീ​ട്ടു​ക​യാ​ണ്. ഇ​തു​മൂ​ലം കു​റെ മാ​സ​ങ്ങ​ളാ​യി വി​ക​സ​ന​മൊ​ന്നും ത​​െൻറ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. ജ​ന​ങ്ങ​ള്‍ അ​ര്‍ഹി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ഇ​തു​മൂ​ലം അ​വ​താ​ള​ത്തി​ലാ​യ​ത്. മൂ​ന്നാ​ര്‍ പൊ​മ്പി​ൈ​ള സ​മ​രം ന​യി​ച്ച​തി​​െൻറ പേ​രി​ലും പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​ര്‍ന്ന​തി​​െൻറ പേ​രി​ലു​മാ​ണ് നീ​ക്ക​ങ്ങ​ള്‍.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ത​ന്നി​ല്‍നി​ന്നും അ​ക​റ്റാ​ന്‍ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ക​യു​മാ​ണെ​ന്നും ഗോ​മ​തി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ വോ​ട്ടു​വാ​ങ്ങി ജ​യി​ച്ച​ത് അ​വ​ര്‍ക്കു​വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സേ​വ​നം ചെ​യ്യാ​നു​ള്ള അ​വ​സ​രം ത​ട​സ്സ​പ്പെ​ടു​ത്തു​ക വ​ഴി ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ളും ദ്രോ​ഹ​മാ​ണ് കാ​ട്ടു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പൊ​മ്പി​ൈ​ള ഒ​രു​ൈ​മ​യു​ടെ പേ​രി​ല്‍ സ​മ​രം ചെ​യ്ത സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച​തി​​െൻറ പേ​രി​ല്‍ മ​ന്ത്രി എം.​എം. മ​ണി മാ​പ്പു​പ​റ​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഗോ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​റി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം സ​മ​രം ന​ട​ത്തി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPembilai OrumaiGomathi augustinemalayalam news
News Summary - gomathi augustine- Kerala news
Next Story