Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.സി റോഡിൽ ഗ്യാസ്...

എം.സി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ഗതാഗത നിയന്ത്രണം

text_fields
bookmark_border
എം.സി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ഗതാഗത നിയന്ത്രണം
cancel

കൊല്ലം: എംസി റോഡിൽ നിയന്ത്രണംവിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. കൊട്ടാരക്കര പനവേലിയിൽ പുലർച്ചെ അഞ്ചിനാണ് അപകടം. കൊട്ടാരക്കരയിൽനിന്നും ഫയർഫോഴ്സ് എത്തി വാതക ചോർച്ച പരിഹരിക്കാൻ ശ്രമം തുടരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ, റോഡരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഡ്രൈവർ തമിഴ്നാട് തുറയൂർ സ്വദേശി പയനീർ സെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanker lorryroad accident
News Summary - Gas tanker lorry accident in MC road
Next Story