Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജില്ല ആശുപത്രികളില്‍...

ജില്ല ആശുപത്രികളില്‍ സൗജന്യ പക്ഷാഘാത ചികിത്സ; ല​ക്ഷ​ണ​ങ്ങ​ളാ​രം​ഭി​ച്ചാ​ല്‍ നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​കി​ത്സ ന​ൽകണം​

text_fields
bookmark_border
ജില്ല ആശുപത്രികളില്‍ സൗജന്യ പക്ഷാഘാത ചികിത്സ; ല​ക്ഷ​ണ​ങ്ങ​ളാ​രം​ഭി​ച്ചാ​ല്‍ നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​കി​ത്സ ന​ൽകണം​
cancel

തി​രു​വ​ന​ന്ത​പു​രം: അ​ധി​ക​ദൂ​രം യാ​ത്ര ചെ​യ്യാ​തെ സ്വ​ന്തം ജി​ല്ല​ക​ളി​ല്‍ ത​ന്നെ സൗ​ജ​ന്യ സ്‌​ട്രോ​ക് ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​നം 10 ജി​ല്ല​ക​ളി​ല്‍ യാ​ഥാ​ര്‍ഥ്യ​മാ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ശേ​ഷി​ക്കു​ന്ന ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജീ​വി​ത​ശൈ​ലീ രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ കീ​ഴി​ലു​ള്ള പ​ക്ഷാ​ഘാ​ത നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ ജി​ല്ല​യി​ലെ​യും ഒ​രു പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ല്‍ സ്‌​ട്രോ​ക് യൂ​നി​റ്റ് ആ​രം​ഭി​ച്ച​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്‌​ട്രോ​ക് ഐ.​സി.​യു, ത്രോ​മ്പോ​ലൈ​സി​സ് ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ എ​ന്നി​വ ആ​രോ​ഗ്യ​വ​കു​പ്പ് സ​ജ്ജ​മാ​ക്കി. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളി​ലും മാ​ത്രം ല​ഭി​ച്ചി​രു​ന്ന ഈ ​ചി​കി​ത്സ ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ക്കാ​നാ​വും.


പ​ക്ഷാ​ഘാ​ത ല​ക്ഷ​ണ​ങ്ങ​ളാ​രം​ഭി​ച്ചാ​ല്‍ വി​ന്‍ഡോ പീ​രി​ഡാ​യ നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​കി​ത്സ ന​ല്‍കി​യാ​ല്‍ മാ​ത്ര​മേ പ്ര​യോ​ജ​നം ല​ഭി​ക്കൂ. എ​ല്ലാ ജി​ല്ല​യി​ലും സ്‌​ട്രോ​ക് യൂ​നി​റ്റ്​ വ​രു​ന്ന​തോ​ടെ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strokeparalysisdistrict hospitals
News Summary - Free paralysis treatment in district hospitals
Next Story