Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഡിയോ അസൂത്രിതം;...

വിഡിയോ അസൂത്രിതം; പുറത്തുവിട്ടത്​ മോചനദ്രവ്യം ലക്ഷ്യമിട്ട്​​ -ഫാ.ടോം ഉഴുന്നാലിൽ

text_fields
bookmark_border
വിഡിയോ അസൂത്രിതം; പുറത്തുവിട്ടത്​ മോചനദ്രവ്യം ലക്ഷ്യമിട്ട്​​ -ഫാ.ടോം ഉഴുന്നാലിൽ
cancel

വത്തിക്കാൻ സിറ്റി: തടവറയിൽനിന്നുള്ള ത​​െൻറ വിഡിയോകൾ തട്ടിക്കൊണ്ടുപോയവർ പണം ലക്ഷ്യമിട്ട്​ ആസൂത്രിതമായി തയാറാക്കിയതാ​ണെന്ന്​ ഫാ.ടോം ഉഴുന്നാലിൽ.  പണത്തിനായി വിഡിയോ നിർമിക്കുകയാണെന്ന്​ അവർ പറഞ്ഞിരുന്നു. അനുസരിക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. കു​റെ ശബ്​ദമുണ്ടാക്കി  അടിക്കുന്നതുപോലെയും  ​െതാഴിക്കുന്നതുപോ​െലയും അവർ അഭിനയിച്ചു. പക്ഷേ,  ഉപദ്രവിച്ചിരുന്നില്ല. വിഡിയോ ദൃശ്യങ്ങൾ വഴി തങ്ങൾക്ക്​ മോചനദ്രവ്യം ലഭിക്കുമെന്നാണ്​ അവർ കരുതിയത്​. ഭീകരരുടെ പിടിയിൽനിന്ന് മോ​​ചി​​ത​​നാ​​യി  റോ​​മി​​ലെ സ​​ലേ​​ഷ്യ​​ൻ ജ​​ന​​റ​​ലേ​​റ്റി​​ൽ വി​​ശ്ര​​മി​​ക്കു​​ന്ന ഫാ. ​​ ഉ​​ഴു​​ന്നാ​​ലി​​ൽ സലേഷ്യൻ വാർത്ത ഏജൻസിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ തടവുകാല അനുഭവങ്ങൾ പങ്കിട്ടത്​.

 ‘തടവിൽ പ്രാർഥിക്കാനല്ലാതെ മറ്റ്​ എന്തുെചയ്യണമെന്ന്​ അറിയില്ലായിരുന്നു. ആദ്യദിവസങ്ങളിൽ  കൈകളും കാലുകളും ബന്ധിച്ചിരുന്നു.  പിന്നീട്​  ഇത്​ ഉണ്ടായില്ല. നിലത്ത്​​ കിടന്നായിരുന്നു  ഉറക്കം. എന്നെ തടവിലാക്കിയ സ്ഥല​െത്തക്കുറിച്ചോ പുറത്ത്​ നടക്കുന്ന കാര്യങ്ങളെപ്പറ്റിയോ അറിഞ്ഞിരുന്നില്ല. തടവിലാക്കിയവർ  മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ ​െചയ്​തില്ല. മൂന്നുനേരവും ഭക്ഷണവും ലഭിച്ചിരുന്നു. ഒരിക്കൽ തന്നെക്കുറിച്ചും കുടുംബ​െത്തക്കുറിച്ചും സന്ദർശിച്ച സ്ഥലങ്ങ​െളക്കുറിച്ചും അറിയാവുന്ന വ്യക്തികളെക്കുറിച്ചും വിശദമായി​ േചാദിച്ചറിഞ്ഞു.

ഏദനിലെ സംഭവങ്ങൾ  ക്രൂരമായിരുന്നു.  ചാപ്പലിൽ പ്രാർഥിച്ചശേഷം പുറത്തിറങ്ങുമ്പോൾ വെടിയൊച്ച കേട്ടു. അക്രമികളിൽ പ്രധാനി  കൈയിൽ പിടിച്ചു. അയാൾ  പ്രധാന ​േഗറ്റിനടുത്ത കാവൽക്കാര​​െൻറ മുറിയിൽ കസേരയിൽ പിടിച്ചിരുത്തി. പിന്നീട്​ രണ്ടു സിസ്​റ്റേഴ്​സിനെ കൺമുന്നിൽ വെടിവെച്ചുകൊലപ്പെടുത്തി.  ബന്ദിയാക്കി കാറി​​െൻറ ഡിക്കിയിലാണ്​ കയറ്റിയത്​.  തുടർന്ന്​ അവർ കന്യാസ്​ത്രീകളുടെ  ചാപ്പലിൽ കയറി സക്രാരി എടുത്ത്​  കാറിനുനേരെ എറിഞ്ഞു. പിന്നീട്​ 18മാസം അവർക്കൊപ്പമായിരുന്നു. ​പകൽ മുഴുവൻ പ്രാർഥനയിൽത​ന്നെയായിരുന്നു. ക്ഷീണിക്കു​േമ്പാൾ കിടക്കും. ചില ദിവസങ്ങളിൽ അവരുടെ അറബിയിലുള്ള സംസാരം മൂലം ഏകാഗ്രത നഷ്​ടപ്പെട്ടതിനാൽ പ്രാർഥനക്ക്​ കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ മറ്റൊരു ജീവിതം ദൈവം തന്നിരിക്കുകയാണ്​. മാർപാപ്പയുമായുള്ള കൂടിക്കാഴ്​ച വലിയ അനുഗ്രഹമായിരുന്നു​. കരഞ്ഞുകൊണ്ടാണ്​ അദ്ദേഹത്തോട്​ അനുഭവങ്ങൾ  പങ്കുവെച്ചത്​. മാർപാപ്പ രണ്ടുതവണ ഏ​​െൻറ കരം ചുംബിച്ചു. ഇതിൽ കൂടുത​ൽ ആഗ്രഹിക്കാൻ എനിക്ക്​ കഴിയില്ല. ഏദനിലായിരുന്നപ്പോൾ 82കിലോയായിരുന്നു ഭാരം. മോചിപ്പിക്കപ്പെട്ടപ്പോൾ 55 കിലോയായിരുന്നു. മരുന്നും ഭക്ഷണവുംകൊണ്ട്​ പതു​ക്കെ ആരോഗ്യം വീ​ണ്ടെടുക്കുകയാണ്​ ^ അദ്ദേഹം പറഞ്ഞു.


ഫാ.ടോം ഉഴുന്നാലിൽ 28ന്​ ന്യൂഡൽഹിയിലെത്തും; ഒന്നിന്​​ കേരളത്തിൽ
കോട്ടയം:  യമനില്‍ ഭീകരരുടെ പിടിയില്‍നിന്ന്​ മോചിതനായി, റോ​​മി​​ലെ സ​​ലേ​​ഷ്യ​​ൻ ജ​​ന​​റ​​ലേ​​റ്റി​​ൽ വി​​ശ്ര​​മി​​ക്കു​​ന്ന ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ  ഒക്​ടോബർ ഒന്നിന്​ കേരളത്തിലെത്തും. ഇൗ മാസം 28ന്​ പുലർച്ച ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം അടുത്തദിവസം  ബംഗളൂരുവിലേക്ക്​ പോകും. ഇതിനുശേഷമാകും ​കൊച്ചിയിലെത്തുക. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെത്തുടർന്നാണ്​ ഡോക്​ടർമാർ മടങ്ങാൻ അനുമതിനൽകിയത്​. ഇപ്പോൾ ​​പ്രമേ​​ഹ​​വും രക്തസമ്മർദവും നി​​യ​​ന്ത്രണവിധേയമാണെന്ന്​ സ​​ലേ​​ഷ്യ​​ൻ സഭ അധികൃതർ അറിയിച്ചു. പാസ്​പോർട്ട്​ അടക്കം യാത്രരേഖകളും തയാറായി​. കഴിഞ്ഞദിവസം ഇറ്റലിയിലെ ഇ​​ന്ത്യ​​ൻ അം​​ബാ​​സഡ​​ർ നേരി​െട്ടത്തി ഫാ. ​ടോ​​മി​​ന് ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കു​​ന്ന ന​​ട​​പ​​ടി​ പൂ​​ർ​​ത്തി​​യാക്കി.

ബുധനാഴ്​ച റോമിൽനിന്ന്​ പുറപ്പെടുന്ന അദ്ദേഹം 28ന്​ രാ​വി​ലെ എ​ട്ടി​ന്​ ന്യൂഡ​​ൽ​​ഹി​​യി​​ലെ​ത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വി​​ദേ​​ശ​​കാ​​ര്യ ​​മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ളവരെ സന്ദർശിക്കുമെന്നാണ്​ വിവരം. ​29ന്​ ​​രാ​വി​ലെ ഒ​മ്പതിന്​ ബം​ഗ​ളൂ​രു​വി​ൽ സ​ലേ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്ക്​ പോ​കും. ഇവിടെ പൗരസ്വീകരണമടക്കം ഒരുക്കുന്നുണ്ട്​. ഞായറാഴ്​ച രാവി​െലയോടെ   കൊ​ച്ചി​യിലെത്തും. ഇവിടെ സഭനേതൃത്വം സ്വീകരണം നൽകും. തുടർന്ന്​ വ​​ടു​​ത​​ല​​യി​​ലെ സ​​ലേ​​ഷ്യ​​ൻ കേ​​ന്ദ്ര​​ത്തി​​ൽ വി​​ശ്ര​​മി​​ക്കും.  ഇതിനുശേഷം പാ​​ലാ രാ​​മ​​പു​​ര​​ത്തെ കു​​ടും​​ബ​വ​​സ​​തി​​യി​​ലെ​​ത്തു​​ം.

ഈ മാസം 12നാണ് ഒമാൻ ഭരണകൂടം ഇടപെട്ട്​ ഉഴുന്നാലിലിനെ മോചിപ്പിച്ചത്. നേരെ റോമിലേക്കായിരുന്നു പോയത്. മദർ തെരേസ രൂപംകൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസമൂഹം യമനിലെ ഏദനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ്​ 2016 മാർച്ച് നാലിന്​ ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല്​  കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യമൻകാർ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്. വെള്ളിയാഴ്​ച ടോം ഉ​​ഴു​​ന്നാ​​ലി​​ൽ വി​​ര​​മി​​ച്ച മാ​​ർ​​പാ​​പ്പ ബ​​ന​​ഡി​​ക്‌​ട് പ​​തി​​നാ​​റാ​​മ​​നെയും  സ​​ന്ദ​​ർ​​ശി​​ച്ചു. മാ​​ർ​​പാ​​പ്പയുടെ താൽപര്യമനുസരിച്ചായിരുന്നു സ​​ന്ദ​​ർ​​ശനം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstom uzhunnalilmalayalam newsISIS captivity
News Summary - Fr. Tom Uzhunnalil about his ISIS captivity
Next Story