Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.ഡി.ഒ ഒാഫിസുകളിൽ...

ആർ.ഡി.ഒ ഒാഫിസുകളിൽ ഫയലുകൾ ഒാൺലൈനായി തീർപ്പാക്കും

text_fields
bookmark_border
ആർ.ഡി.ഒ ഒാഫിസുകളിൽ ഫയലുകൾ ഒാൺലൈനായി തീർപ്പാക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ർ.​ഡി.​ഒ ഒാ​ഫി​സു​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​യ​ലു​ക​ൾ ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ്റാ​ൻ ക​ല​ക്​​ട​ർ​മാ​ർ​ക്ക്​ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം. തീ​ർ​പ്പു​ക​ൽ​പി​ക്കാ​ൻ ആ​ർ.​ഡി.​ഒ ഒാ​ഫി​സു​ക​ളി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം, തീ​യ​തി, ക്ര​മ​ന​മ്പ​ർ, സ്വ​ഭാ​വം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ഡി​ജി​റ്റ​ൈ​ല​സ്​ ചെ​യ്​​ത്​ ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ നി​ർ​ദേ​ശം. മു​ൻ​ഗ​ണ​നാ​ക്ര​മം അ​ട്ടി​മ​റി​ക്കാ​തെ എ​ത്ര​ദി​വ​സം കൊ​ണ്ട്​ ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കാ​ൻ ക​ഴി​െ​ഞ്ഞ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും​വി​ധ​മാ​ണ്​​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

റ​വ​ന്യൂ​വ​കു​പ്പി​ന്​ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ര്‍മാ​ര്‍ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഒാ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 'ഓ​പ​റേ​ഷ​ന്‍ ക്ലീ​ന്‍' എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​ല ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ള്‍ ക​ല​ക്ട​ര്‍മാ​ര്‍ ശേ​ഖ​രി​ച്ചു.

ജി​ല്ല​ക​ളി​ലെ ആ​ർ.​ഡി.​ഒ ഓ​ഫി​സു​ക​ളി​ൽ ക​ല​ക്ട​ര്‍മാ​രു​ടെ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ ലാ​ന്‍ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍മാ​ര്‍, സ​ര്‍വേ ഡ​യ​റ​ക്ട​ര്‍, റ​വ​ന്യൂ​വ​കു​പ്പി​ലെ മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, എ.​ഡി.​എ​മ്മു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ശേ​ഖ​രി​ച്ച ഫ​യ​ലു​ക​ളു​ടെ ആ​കെ വി​ശ​ദാം​ശ​ങ്ങ​ൾ റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ഭൂ​മി ത​രം മാ​റ്റാ​ന്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25ന്​ ​മു​മ്പ്​ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും പു​തു​ക്കി​യ സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി​യ ശേ​ഷം ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും വേ​ര്‍തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. 25ന്​ ​മു​മ്പ്​ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​നു​സ​രി​ച്ച്​ ഭൂ​മി ത​രം മാ​റ്റാ​ന്‍ അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ പി​ഴ അ​ട​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍, ഇ​പ്പോ​ഴ​ത്തെ സ​ര്‍ക്കു​ല​ർ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​നു​സ​രി​ച്ച് 25 സെൻറു​വ​രെ ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. എ​ന്നാ​ല്‍, മു​മ്പ്​ അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് ഇ​പ്പോ​ഴ​ത്തെ ഭൂ​മി ത​രം​മാ​റ്റ​ത്തി​െൻറ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. ഇ​ത്​ മു​ത​ലാ​ക്കി ആ​ർ.​ഡി.​ഒ ഓ​ഫി​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​പേ​ക്ഷ ന​ല്‍കി​യ​വ​ര്‍ക്കു​മേ​ല്‍ സ​മ്മ​ര്‍ദം ചെ​ലു​ത്തു​ന്ന​താ​യാ​ണ്​ പ​രാ​തി ഉ​യ​ര്‍ന്ന​ത്. പ​ഴ​യ അ​പേ​ക്ഷ കീ​റി​ക്ക​ള​ഞ്ഞ ശേ​ഷം പു​തു​ക്കി​യ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കാ​തെ ഭൂ​മി ത​രം​മാ​റ്റി ന​ല്‍കാ​മെ​ന്നും ഇ​തി​നാ​യി വ​ൻ​തു​ക കൈ​ക്കൂ​ലി​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഭൂ​മി ത​രം​മാ​റ്റ​ൽ അ​ട​ക്കം ഫ​യ​ലു​ക​ൾ ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ്റാ​ൻ നി​ർ​േ​ദ​ശം ന​ൽ​കി​യ​ത്. ഒാ​രോ ആ​ർ.​ഡി.​ഒ ഒാ​ഫി​സു​ക​ളി​ലും എ​ത്ര ഫ​യ​ലു​ക​ൾ​ ഇൗ ​രീ​തി​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്ന്​ വൈ​കാ​തെ വെ​ളി​പ്പെ​ടു​ത്തും. തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി തീ​ർ​പ്പു​ക​ൽ​പി​ക്കും. കൂ​ടാ​തെ റ​വ​ന്യൂ​വ​കു​പ്പി​െൻറ എ​ല്ലാ​ത്ത​രം ഫ​യ​ലു​ക​ളും പു​തി​യ സാ​േ​ങ്ക​തി​ക​വി​ദ്യ​യി​ലേ​ക്ക്​ മാ​റ്റി കൃ​ത്യ​ത​വ​രു​ത്തും. ക​ഴി​ഞ്ഞ​ദി​വ​സം കൈ​ക്കൂ​ലി ക​ണ്ടെ​ത്തി​യ ഫോ​ര്‍ട്ട് കൊ​ച്ചി ആ​ർ.​ഡി.​ഒ ഓ​ഫി​സി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രെ​യും സ​ര്‍ക്കാ​ര്‍ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online siteRDO offices
News Summary - Files will be processed online at RDO offices
Next Story