Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആലിബാബയും 41...

‘ആലിബാബയും 41 കള്ളന്മാരും’; നവകേരള സദസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

text_fields
bookmark_border
Facebook against Navakerala sadas Case against posted Youth Congress leader
cancel
camera_alt

ഒ.​കെ. ഫാ​റൂ​ഖ്

തൃ​ത്താ​ല: ന​വ​കേ​ര​ള സ​ദ​സി​നെ വി​മ​ർ​ശി​ച്ച​തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ ക​ലാ​പാ​ഹ്വാ​ന​ത്തി​നു കേ​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​റൂ​ഖി​നെ​തി​രെ തൃ​ത്താ​ല പൊലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ന​വ​കേ​ര​ള സ​ദ​സി​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​വും കു​റി​പ്പു​മാ​ണ് കേ​സി​നാ​സ്പ​ദം. സി​.പി.എം നേ​താ​ക്ക​ളാ​ണ് ഫാ​റൂ​ഖി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

നവംബർ 19നാണ് ഫാ​റൂ​ഖ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ന​വ​കേ​ര​ള യാ​ത്ര​യെ പ​രി​ഹ​സി​ക്കു​ന്ന ചി​ത്ര​വും കു​റി​പ്പും പ​ങ്കു​വ​ച്ച​ത്. ‘ആ​ലി​ബാ​ബ​യും 41 ക​ള്ള​ൻ​മാ​രും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​വ​കേ​ര​ള ബ​സി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള ചി​ത്ര​മാ​ണ് ഫാ​റൂ​ഖ് പ​ങ്കു​വ​ച്ച​ത്.

പോ​ക്ക​റ്റ​ടി​ക്കാ​രെ​യും ക​ള്ള​ന്മാ​രെ​യും ആ​കാം​ക്ഷ​യോ​ടെ കാ​ണാ​ൻ ജ​നം കൂ​ടു​ന്ന​ത് സ്വാ​ഭാ​വി​കം’ ഇ​താ​യി​രു​ന്നു ഫേ​സ്ബു​ക്ക് കു​റി​പ്പ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സി​.പി.എം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രേ​യും ബോ​ധ​പൂ​ർ​വം ക​ള്ള​ൻ​മാ​രാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ തൃ​ത്താ​ല പൊ​ലീ​സ് ഫാ​റൂ​ഖി​നെ വി​ളി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കേസെടുത്ത സാഹചര്യത്തിൽ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നറിയിച്ച് കൊണ്ട് വീഡിയോയും കുറിപ്പുമായി ഒ.കെ. ഫാറൂഖ് ത​െൻറ ഫേസ് ബുക്ക് പേജിലൂടെ രംഗത്തെത്തി. അതിങ്ങനെ:

ഫാസിസം തുലയട്ടെ...

പിണറായി സർക്കാരിൻ്റെ ധൂർത്തിനും നവ കേരള സദസ്സിനുമെതിരെ ഞാൻ നവംബർ 19ന് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു, ഇന്ന് തൃത്താല പോലീസ് എനിക്കെതിരെ CPIM നേതാക്കളുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ട് (153,120). കലാപഹ്വാനം നടത്തി എന്നാണത്രേ കേസ്😀. പറയാനുള്ളത് ഇനിയും ആർജ്ജവത്തോടെ പറഞ്ഞു കൊണ്ടേയിരിക്കും, കേസുകൾ നിങ്ങൾ എടുത്തു കൊണ്ടേയിരിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postyouth congress leaderNava Kerala Sadas
News Summary - Facebook against Navakerala sadas Case against posted Youth Congress leader
Next Story