Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻഡോസൾഫാൻ പുനരധിവാസ...

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഈ മാസം സമർപ്പിക്കും -ഡോ. ആർ. ബിന്ദു

text_fields
bookmark_border
r bindu
cancel

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ ഗ്രാ​മം ഒ​ന്നാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം നി​ർ​വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. കാ​സ​ർ​കോ​ട് മു​ന്നാ​ട് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ക​ലോ​ത്സ​വാ​ങ്ക​ണ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. 2022ലാ​ണ് പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​ന് 4,89,52,829 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും 4,45,00,000 രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭ്യ​മാ​യി​രു​ന്നു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം. നാ​ല് ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ ഗ്രാ​മം.

18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കാ​നു​ള്ള ഫോ​സ്റ്റ​ർ കെ​യ​ർ ഹോ​മാ​ണ് ഒ​ന്ന്. 18-20 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്വ​ന്തം കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള പ​രി​ച​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ബോ​ധ്യ​ത്തി​ൽ ആ ​ചു​റ്റു​പാ​ട് സൃ​ഷ്ടി​ക്കാ​നാ​ണ് ഈ ​ഘ​ട​കം. അ​ഞ്ച് ബെ​ഡ്റൂ​മു​ള്ള നാ​ലു വാ​ർ​ഡു​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന​വി​ധ​ത്തി​ൽ ശു​ചി​മു​റി, പൂ​ന്തോ​ട്ടം മു​ത​ലാ​യ​വ​യാ​ണ് ഫോ​സ്റ്റ​ർ കെ​യ​ർ ഹോ​മി​ൽ ഉ​ണ്ടാ​വു​ക.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 18ന് ​മു​ക​ളി​ലു​ള്ള 12 പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന അ​സി​സ്റ്റീ​വ് ലി​വി​ങ് ഫോ​ർ അ​ഡ​ൽ​ട്ട്സ് ആ​ണ് ര​ണ്ടാം ഘ​ട​കം. ഇ​ത്ത​രം 10 യൂ​നി​റ്റു​ക​ളു​ണ്ടാ​വും. അ​ടു​ക്ക​ള, റി​ക്രി​യേ​ഷ​ൻ റൂം, ​ലൈ​ബ്ര​റി, വൊ​ക്കേ​ഷ​ന​ൽ ഫെ​സി​ലി​റ്റി, പൂ​ന്തോ​ട്ടം, ഫി​സി​യോ​തെ​റ​പ്പി സെ​ന്റ​ർ, ജോ​ബ് കോ​ച്ച് സെ​ന്റ​ർ എ​ന്നി​വ​യാ​ണി​വി​ടെ ഒ​രു​ക്കു​ക.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് പെ​ട്ടെ​ന്നു​ള്ള താ​മ​സ​സൗ​ക​ര്യ മാ​റ്റ​വും പു​തി​യ ആ​ൾ​ക്കാ​രു​മാ​യു​ള്ള സ​മ്പ​ർ​ക്ക​വും മോ​ശ​മാ​യ അ​വ​സ്ഥ​യും ഒ​ഴി​വാ​ക്കാ​നു​ള്ള ഹാ​ഫ് വേ ​ഹോം​സ് ഫോ​ർ അ​സി​സ്റ്റ​ഡ് ലി​വി​ങ് ഫോ​ർ അ​ഡ​ൽ​ട്ട്സ് ആ​ണ് മൂ​ന്നാ​മ​ത്തെ ഘ​ട​കം.

സ്വ​യം ച​ലി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹൈ ​ഡി​പ​ൻ​ഡ​ൻ​സി കെ​യ​ർ ഫോ​ർ ടോ​ട്ട​ലി ബെ​ഡ് റി​ഡ​ൺ എ​ന്ന നാ​ലാം ഘ​ട​കം. കേ​ര​ള​ത്തി​ന്റെ മാ​തൃ​കാ​പ​ദ്ധ​തി​യാ​യി സാ​മൂ​ഹി​ക നീ​തി വ​കു​പ്പാ​ണ് പു​ന​ര​ധി​വാ​സ ഗ്രാ​മം വി​ഭാ​വ​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EndosulfanR Bindu
News Summary - Endosulfan rehabilitation village to be dedicated this month says R Bindu
Next Story