Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോണ്‍. ഡോ. ജോർജ്​...

മോണ്‍. ഡോ. ജോർജ്​ പനംതുണ്ടില്‍ വത്തിക്കാന്‍ സ്ഥാനപതി

text_fields
bookmark_border
മോണ്‍. ഡോ. ജോർജ്​ പനംതുണ്ടില്‍ വത്തിക്കാന്‍ സ്ഥാനപതി
cancel

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോർജ്​ പനംതുണ്ടിലിനെ ആര്‍ച്ച്​ ബിഷപ് പദവിയില്‍ ഖസാക്കിസ്താനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം വെള്ളിയാഴ്ച പട്ടം മേജര്‍ ആര്‍ച്ച്​ ബിഷപ്സ് ഹൗസ് ചാപ്പലില്‍ മേജര്‍ ആര്‍ച്ച്​ ബിഷപ് കർദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അറിയിച്ചു.

സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തിലെ ചാർജ്​ ഡി അഫേഴ്​സ്​ ആയി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന്‍റെ ഈ പുതിയ നിയമനം. മോണ്‍. ജോർജ്​ പനംതുണ്ടിലിന്‍റെ മെത്രാഭിഷേക ശുശ്രൂഷകള്‍ സെപ്റ്റംബര്‍ ഒമ്പതിന്​ റോമില്‍ നടത്തും. അതിന്​ മുന്നോടിയായി അദ്ദേഹത്തെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ തിരുവനന്തപുരത്ത് നടക്കും.

മാര്‍ ഇവാനിയോസ് കോളജിലെ മുന്‍ അധ്യാപകന്‍ പനംതുണ്ടില്‍ ഡോ. പി.വി. ജോർജിന്‍റെയും മേരിക്കുട്ടിയുടെയും മകനായി 1972ല്‍ തിരുവനന്തപുരത്താണ്​ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്‍റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍നിന്ന്​ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, 1998ല്‍ ആര്‍ച്ച്​ ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.

2003ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന്​ കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2005-2009 കാലത്ത് കോസ്റ്ററിക്കയില്‍ സാന്‍ജോസില്‍ വിവിധ സന്യസ്ത സഭകളില്‍ പ്രവര്‍ത്തിച്ചു. 2008ല്‍ മാര്‍പ്പാപ്പയുടെ ചാപ്ലൈനായും 2019ല്‍ പ്രിലേറ്റുമായി. 2009-2012 ൽ ഗ്വിനിയയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്യസ്ത സഭയിലും 2012-2016 ല്‍ ബാഗ്ദാദിലെ അമേരിക്കല്‍ എംബസിയില്‍ അമേരിക്കന്‍ മിലിറ്ററി ക്യാമ്പിലും വൈദിക ശുശ്രൂഷ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaticanGeorge Panamthundil
News Summary - Dr George Panamthundil appointed as ambassador to the vatican
Next Story