Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിരിച്ചുവിടൽ നീക്കം:...

പിരിച്ചുവിടൽ നീക്കം: മൂന്ന്​ വി.സിമാരുടെ ഹിയറിങ്​ ഗവർണർ പൂർത്തിയാക്കി

text_fields
bookmark_border
arif mohammed khan
cancel

തിരുവനന്തപുരം: നിയമനത്തിൽ ചട്ടലംഘനം കാണിച്ചു ചാൻസലറായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ കാരണംകാണിക്കൽ നോട്ടീസ്​ നൽകിയ മൂന്നു സർവകലാശാല വൈസ്​ചാൻസലർമാർ രാജ്​ഭവനിൽ ഹിയറിങ്ങിന്​ ഹാജരായി. ഡിജിറ്റൽ സർവകലാശാല വൈസ് ​ചാൻസലർ ഡോ. സജി ഗോപിനാഥ്​ നേരിട്ട്​ പ​ങ്കെടുത്തപ്പോൾ കാലിക്കറ്റ്​ വി.സി ഡോ.എം.കെ. ജയരാജിനു​വേണ്ടി അഭിഭാഷകൻ ഹാജരായി. കാലടി സംസ്കൃത സർവകലാശാല വി.സി ഡോ.എം.വി. നാരായണനു​വേണ്ടി അഭിഭാഷകൻ ഓൺലൈനായും ഹാജരായി. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വി.സി ഡോ.പി.എം. മുബാറക്​ പാഷ ദിവസങ്ങൾക്ക്​ മുമ്പ്​ രാജിക്കത്ത്​ നൽകിയതിനാൽ ഹാജരായില്ല.

പദവിയിൽ തുടരുന്നതിന്​ അയോഗ്യതയില്ലെന്ന വാദമാണ്​ മൂന്നുപേരും അവതരിപ്പിച്ചത്​. കാലാവധി പൂർത്തിയാകാൻ നാലു​ മാസമേ ശേഷിക്കുന്നുള്ളൂവെന്നും തുടരാൻ അനുവദിക്കണമെന്നും കാലിക്കറ്റ്​ വി.സി അഭ്യർഥിച്ചു. സർവകലാശാലയുടെ ആദ്യ വി.സി നിയമനം സർക്കാർ ശിപാർശ പ്രകാരം ചാൻസലർ നടത്തണമെന്ന സർവകലാശാല നിയമത്തിലെ വ്യവസ്ഥ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥ്​ ചൂണ്ടിക്കാട്ടി. ആദ്യ വി.സി ആയതിനാലാണ്​ സെർച്​ കമ്മിറ്റി ഇല്ലാതെ നിയമനമെന്നും വിശദീകരിച്ചു. സർവകലാശാലക്ക്​ യു.ജി.സി അംഗീകാരം ലഭിച്ചാൽ വി.സി നിയമനത്തിന്​ യു.ജി.സി റെഗുലേഷൻ ബാധകമാണെന്ന്​ യു.ജി.സി സ്റ്റാൻഡിങ്​ കോൺസൽ വാദിച്ചു.

ഹൈകോടതി ഉത്തരവ്​ പ്രകാരമാണ്​ വി.സിമാരെ ഹിയറിങ്ങിന്​ വിളിച്ചത്​. വി.സിമാരുടെ ഭാഗം കേൾക്കാൻ മതിയായ സൗകര്യം നൽകണമെന്നായിരുന്നു കോടതി നിർദേശം. നിയമനത്തിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി സാ​ങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്​. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിനു​ പിന്നാലെയാണ്​ യു.ജി.സി വ്യവസ്ഥകൾ പാലിക്കാതെ നിയമനം ലഭിച്ച ഒമ്പത്​ വി.സിമാർക്ക്​ ഗവർണർ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ്​ നൽകിയത്​.

വി.സിമാർ കോടതിയിൽ എത്തിയതോടെ നടപടികൾ സ്​റ്റേ ചെയ്തു. വി.സിമാരുടെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കാൻ പിന്നീട്​ കോടതി ഗവർണർക്ക്​ അനുമതി നൽകി. ഇതിനിടെ ഫിഷറീസ്​, കണ്ണൂർ സർവകലാശാല വി.സിമാർ കോടതി വിധികളിലൂടെ പുറത്തായി. കേരള, എം.ജി, കുസാറ്റ്​, മലയാളം സർവകലാശാല വി.സിമാർ കാലാവധി പൂർത്തിയാക്കി. ശേഷിച്ച നാല്​ പേർക്കാണ്​ ഹിയറിങിന്​ ഹാജരാകാൻ നോട്ടീസ്​ നൽകിയത്​. യു.ജി.സി ജോയന്‍റ്​ സെക്രട്ടറി, സ്​റ്റാൻഡിങ്​ കോൺസൽ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ഹിയറിങ്ങിൽ ഗവർണറുടെ സ്റ്റാൻഡിങ്​ കോൺസൽ, രാജ്​ഭവൻ അഡീഷനൽ ചീഫ്​ സെക്രട്ടറി എന്നിവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernorVice Chancellorsarif mohammed khanDismissal Process
News Summary - Dismissal Process: The Governor completed the hearing of three Vice Chancellors
Next Story