Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോണ്‍ഗ്രസ്...

കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ജനാധിപത്യം തകരും- കെ. സുധാകരന്‍

text_fields
bookmark_border
കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്നു
cancel
camera_alt

കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്നു

ക​ണ്ണൂ​ര്‍: കോ​ണ്‍ഗ്ര​സ് ദു​ര്‍ബ​ല​മാ​യാ​ല്‍ ജ​നാ​ധി​പ​ത്യ​മു​ണ്ടാ​വി​ല്ലെ​ന്നും ഇ​ന്ത്യ​യെ മു​ന്നോട്ടുകൊ​ണ്ടു​പോ​വു​ന്ന​തി​ന് പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ത്മ സ​മ​ര്‍പ്പ​ണം ന​ട​ത്ത​ണ​മെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ എം.​പി പ​റ​ഞ്ഞു. ഡി.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സ് 139-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യെ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സെ​ന്നും കോ​ണ്‍ഗ്ര​സ് എ​ന്നാ​ല്‍ ഇ​ന്ത്യ​യെ​ന്നും അ​ടി​വ​ര​യി​ടു​ന്ന ച​രി​ത്ര​മാ​ണ് രാ​ജ്യ​ത്തി​നു​ള്ള​ത്. കോ​ണ്‍ഗ്ര​സി​ന്റെ ശ​ക്തി​യാ​ണ് രാ​ജ്യ​ത്തി​ന്റെ ഊ​ര്‍ജ്ജം. ജ​നാ​ധി​പ​ത്യ മ​തേ​ത​ര സോ​ഷ്യ​ലി​സ്റ്റ് മൂ​ല്യ​ങ്ങ​ള്‍ രാ​ജ്യ​ത്ത് നി​ല​നി​ല്‍ക്കു​വാ​നും രാ​ജ്യ​ത്തി​ന് കു​തി​പ്പേ​കാ​നും കോ​ണ്‍ഗ്ര​സ് കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ മു​ന്നോട്ടുപോ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ്.

ആ​യി​രം മോ​ദി​മാ​ര്‍ വ​ന്നാ​ലും രാ​ജ്യ​ത്ത് കോ​ണ്‍ഗ്ര​സ് നി​ല​നി​ല്‍ക്കു​മെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഡി.​സി.​സി ഓ​ഫി​സി​ന് മു​ന്നി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ പ​താ​ക ഉ​യ​ര്‍ത്തി. സേ​വാ​ദ​ള്‍ വ​ള​ന്റി​യ​ർ​മാ​രും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും പ​താ​ക​വ​ന്ദ​നം ന​ട​ത്തി​യ ശേ​ഷം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം പ​ങ്കി​ട്ടു.

ജ​ന്മ​ദി​ന സ​ന്ദേ​ശ​റാ​ലി​യും ന​ട​ത്തി. ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റേ​ഡി​യം കോ​ര്‍ണ​റി​ന് മു​ന്നി​ലാ​യി സ്ഥാ​പി​ച്ച 139 കൊ​ടി​മ​ര​ങ്ങ​ളി​ല്‍ കെ. ​സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​താ​ക്ക​ളും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍ന്ന് പ​താ​ക ഉ​യ​ര്‍ത്തി.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് മാ​ര്‍ട്ടി​ന്‍ ജോ​ര്‍ജ്, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ്, മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, വി.​എ. നാ​രാ​യ​ണ​ന്‍, സ​ജീ​വ് ജോ​സ​ഫ് എം.​എ​ല്‍.​എ, പി.​ടി. മാ​ത്യു, സ​ജീ​വ് മാ​റോ​ളി, കെ. ​പ്ര​മോ​ദ്, ശ​മ മു​ഹ​മ്മ​ദ്, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, റി​ജി​ൽ മാ​ക്കു​റ്റി, ര​ജ​നി രാ​മാ​ന​ന്ദ്, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, റ​ഷീ​ദ് ക​വ്വാ​യി, കെ.​പി. സാ​ജു, പി. ​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian National CongressDemocracyK Sudhakaran
News Summary - Democracy will collapse if Congress is weak - K. Sudhakaran
Next Story