ഒാഖി: നോട്ടീസയക്കാൻ ന്യൂനപക്ഷ കമീഷൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: ഒാഖി ദുരന്തം സംബന്ധിച്ചുള്ള രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും വീഴ്ച നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക െഎക്യവേദി പ്രസിഡൻറ് അഡ്വ. എ. ജെയിംസ് െഫർണാണ്ടസ് സംസ്ഥാന ന്യൂനപക്ഷ കമീഷന് നൽകിയ ഹരജിയിന്മേൽ നോട്ടീസയക്കാൻ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടു.
ഒാഖി ദുരന്തത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിൽ വന്ന വീഴ്ചമൂലം നിരവധി മത്സ്യത്തൊഴിലാളികൾ മരിക്കാൻ ഇടയായതായും ധാരാളം പേരെ കടലിൽ കാണാതായതായും ദുരിതാശ്വാസ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ചസംഭവിച്ചതായും ഹരജിയിൽ പറയുന്നു.
ദുരന്തനിവാരണ അതോറിറ്റിയും തീരദേശസേനയും പുനഃസംഘടിപ്പിക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും അവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും സർക്കാർ ജോലിയും പെൺമക്കൾക്ക് വിവാഹ ധനസഹായവും നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.