Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജീവി​െൻറ കസ്​റ്റഡി...

ശ്രീജീവി​െൻറ കസ്​റ്റഡി മരണം: സി.ബി.​െഎ അന്വേഷിക്കുമെന്ന്​​ കേന്ദ്ര ആഭ്യന്തരമന്ത്രി

text_fields
bookmark_border
Venugopal
cancel

ന്യൂഡൽഹി: ശ്രീജീവി​​​​െൻറ കസ്​റ്റഡി മരണം സി.​ബി​.​െഎ അന്വേഷിക്കുമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ് ഉറപ്പ്​ നൽകി.  എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും  മന്ത്രിയെ കണ്ട്​ നടത്തിയ ചർച്ചയിലാണ്​ ഉറപ്പു ലഭിച്ചത്​. 

വിഷയത്തി​​​​െൻറ പ്രധാന്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്​. കേസിൽ സി.ബി.​െഎ അന്വേഷണം നടത്താമെന്ന്​ ആഭ്യന്തരമന്ത്രി ഉറപ്പ്​ നൽകിയിട്ടുണ്ട്​. ഇക്കാര്യം സി.ബി.​െഎ ഡയറക്​ടർരെ കണ്ട്​ സംസാരിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി കെ.സി വേണുഗോപാൽ പറഞ്ഞു. 

സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്​ഥാന സർക്കാറി​​​​െൻറ ആവശ്യം​ ജീവനക്കാരില്ലെന്ന്​ പറഞ്ഞ്​  സി.ബി.​െഎ തള്ളുകയായിരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വിഷയത്തി​​​​െൻറ പ്രധാന്യം മന്ത്രി മനസിലാക്കിയിട്ടുണ്ട്​. ഇന്ന്​ തന്നെ സി.ബി.​െഎ ഡയറക്​ടറെ അടിയന്തരമായി സന്ദർശിച്ച്​ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന്​ ഉറപ്പു നൽകിയതായും എം.പിമാർ അറിയിച്ചു. 

അതേസമയം, രേഖാമൂലം ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന്​ ശ്രീജീവി​​​​െൻറ മാതാവ്​ അറിയിച്ചു. അന്വേഷണ നടപടികൾ ആരംഭിച്ച ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന്​ ​ശ്രീജീവി​​​​െൻറ സഹോദരൻ ശ്രീജിത്തും വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsmalayalam newsCBI probeSreejith strikeSreejeev
News Summary - Custody Death Probe CBI Says Home Minister - Kerala News
Next Story