Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​യോ​ധി​ക...

വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; മ​ക​െൻറ ഭാ​ര്യാ​പി​താ​വ്​ ക​സ്​​റ്റ​ഡി​യി​ൽ

text_fields
bookmark_border
വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; മ​ക​െൻറ ഭാ​ര്യാ​പി​താ​വ്​ ക​സ്​​റ്റ​ഡി​യി​ൽ
cancel

പുൽപള്ളി: വയോധിക വീടിന് പിൻഭാഗത്ത് അടിയേറ്റ് മരിച്ച നിലയിൽ. മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല പള്ളിത്താഴെ ആലുംമൂട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ആനന്ദവല്ലി എന്ന കാർത്യായനി (66) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സമീപവാസിയും ഇളയ മക​െൻറ ഭാര്യാപിതാവുമായ ആളെ പുൽപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഇളയ മകൻ രമേശ​െൻറ ഭാര്യാപിതാവും സമീപവാസിയുമായ ഓലിക്കടവത്ത് രവീന്ദ്രൻ (67) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ത​െൻറ മകളെ ആനന്ദവല്ലി പലപ്പോഴും ശകാരിക്കുന്നതാണേത്ര രവീന്ദ്ര​െൻറ പ്രകോപനത്തിന് കാരണം. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. രവീന്ദ്രൻ സമീപവാസിയായ ഒരാളോട് താൻ ആനന്ദവല്ലിയെ കൊലപ്പെടുത്തി എന്ന് പറഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നു. അയൽവാസി വീട്ടിൽ ചെല്ലുമ്പോൾ പിൻഭാഗത്തെ മുറ്റത്ത് അടിയേറ്റ് രക്തം വാർന്ന് ആനന്ദവല്ലി മരിച്ചുകിടക്കുന്നതാണ് കണ്ടത്. മരക്കഷണമോ, തൂമ്പാക്കൈയ്യോ ഉപയോഗിച്ചാണ് ശരീരത്തിലും തലയിലും മർദനേമറ്റതെന്നാണ് കരുതുന്നത്. പുൽപള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മറ്റു മക്കൾ: ലത, സുരേഷ്, സുനിൽ. മരുമക്കൾ: ശശിധരൻ, ഗിരിജ, ശ്രീജ, രജിത.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - crime
Next Story