Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമ ഇടപെടലില്‍...

മാധ്യമ ഇടപെടലില്‍ ജാഗ്രത വേണമെന്ന് സി.​പി.​എം സം​ഘ​ട​ന റി​പ്പോ​ര്‍ട്ട്

text_fields
bookmark_border
CPM
cancel

തൃ​ശൂ​ര്‍: മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സി.​പി.​എം സം​ഘ​ട​ന റി​പ്പോ​ര്‍ട്ടി​ൽ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന്​ ​ റി​പ്പോ​ര്‍ട്ടി​​െൻറ അ​നു​ബ​ന്ധ​ത്തി​ല്‍  സെ​ക്ര​ട്ട​റി വി​ല​യി​രു​ത്തു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ഉ​ണ്ടാ​വു​ന്ന വാ​ര്‍ത്ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും തി​രു​ത്തേ​ണ്ട​ത്​  തി​രു​ത്തു​ക​യും വേ​ണം. മ​ന്ത്രി​ത​ല​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​ത്​  പ​ത്ര​ക്കു​റി​പ്പാ​യി ന​ല്‍ക​ണം. വ​കു​പ്പ്ത​ല വ്യ​ക്ത​ത വ​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളി​ല്‍ അ​ത് ചെ​യ്യാ​നാ​വ​ണം.

വ​സ്തു​താ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മേ ന​ല്‍കാ​ന്‍ പാ​ടു​ള്ളൂ. മ​ന്ത്രി​മാ​ര്‍ ആ​ഴ്ച​യി​ല്‍ കൂ​ടു​ത​ല്‍ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന​ത്​  ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​യു​ണ്ട്.  സം​സ്ഥാ​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​ണ്ടാ​ക​ത്ത​ക്ക നി​ല​യി​ല്‍ മ​ന്ത്രി​മാ​ര്‍ പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണം. നി​യ​മ​സ​ഭ​യി​ല്‍ എം.​എ​ല്‍.​എ​മാ​ര്‍ ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ഴും ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യം ഉ​ൾ​പ്പെ​ടെ വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ ത​ലേ​ദി​വ​സം ത​ന്നെ ഏ​ത് വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ചാ​ണ് അ​ത് എ​ന്ന് മ​ന​സ്സി​ലാ​ക്കി ത​യ്യാ​റെ​ടു​ക്ക​ണം. 

അ​താ​ത് വ​കു​പ്പു​ക​ളി​ലെ കാ​ര്യ​ങ്ങ​ള്‍ മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്ക​ണം. പു​തി​യ ആ​ളു​ക​ളെ​യാ​ണ് ഓ​ഫി​സ് പ്ര​വ​ര്‍ത്ത​ന​ത്തി​ന് നി​യോ​ഗി​ച്ച​ത്. ഭൂ​രി​ഭാ​ഗ​വും  ചു​മ​ത​ല നി​റ​വേ​റ്റാ​ന്‍ പ്രാ​പ്ത​രാ​യി. എ​ങ്കി​ലും ചി​ല പോ​രാ​യ്മ​ക​ള്‍ ഉ​ള്ള​ത് മാ​റ്റ​ണം. രാ​ഷ്​​ട്രീ​യ രം​ഗ​ത്തു​ള്ള​വ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വ​രു​ത്തി​യ തി​രു​ത്ത​ല്‍ പൊ​തു​വി​ല്‍ ഗു​ണ​പ​ര​മാ​യ സാ​ഹ​ച​ര്യം ഓ​ഫി​സ് പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഉ​ണ്ടാ​ക്കി. ഓ​ഫി​സി​ല്‍ എ​ത്തു​ന്ന​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം, കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ല്‍ ഏ​റെ പു​രോ​ഗ​തി ഉ​ണ്ടാ​യി.  

വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച ചെ​യ്ത് പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കി വേ​ണം തീ​രു​മാ​നം എ​ടു​ക്കാ​ന്‍. ഓ​ഫി​സി​ലെ ഓ​രോ ജീ​വ​ന​കാ​ര്‍ക്കും നി​ശ്ചി​ത ചു​മ​ത​ല ന​ല്‍കു​ക​യും അ​ത് നി​ര്‍വ​ഹി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം. ഓ​രോ മ​ന്ത്രി​മാ​രു​ടെ​യും വ​കു​പ്പു​ക​ളി​ല്‍ മ​റ്റ് വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​വു​ന്ന​ത് വി​ക​സ​ന പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ന്‍ മാ​ത്ര​മാ​യി​രി​ക്ക​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsconferenceMedia Relation
News Summary - CPM Conference with Media Issues -Kerala News
Next Story